ശഹീദ് ഫൈസല്‍ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സര്‍ക്കാറിനെതിരെ സോളിഡാരിറ്റി കലക്ട്രേറ്റ് മാര്‍ച്ച് നടത്തി
മലപ്പുറം: കൊടിഞ്ഞിയില്‍ ആര്‍.എസ്.എസ് ഭീകരര്‍ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിന്റെ വധക്കേസില്‍ പ്രതികളെ സഹായിക്കുന്ന ഇടത് സര്‍ക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. 'ശഹീദ് ഫൈസല്‍ വധം: ഇടതു സര്‍ക്കാര്‍ സംഘപരിവാര്‍ പ്രീണനം അവസാനിപ്പിക്കുക' എന്ന ആവശ്യമുന്നയിച്ച് നടന്ന മാര്‍ച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ പി അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് അഭിസംബോധന ചെയ്ത് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ആക്ടിവിസ്റ്റ് അഡ്വ.അമീന്‍ ഹസ്സന്‍, കൊടിഞ്ഞി ഫൈസല്‍ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി സലീം പൂഴിക്കല്‍, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുനന്ന്,എസ്.ഐ. ഒ ജില്ലാ പ്രസിഡന്റ് അനീസ്.ടി, യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു. എ റസാഖ്, എന്നിവര്‍ സംസാരിച്ചു.
സമരക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും അറെസ്റ്റ് വരിക്കുകയും ചെയ്തു.ജില്ലാ നേതാക്കളായ അജ്മല്‍. കെ പി, അജ്മല്‍ കെ എന്‍, സാബിക് വെട്ടം, ഹസനുല്‍ ബന്ന, ജസീം സുല്‍ത്താന്‍, സല്‍മാനുല്‍ ഫാരിസ്, യാസിര്‍ മഠത്തില്‍, ത്വയ്യിബ്, ഷബീര്‍. കെ, അന്‍വര്‍ അസ്ലം, അജ്മല്‍ തോട്ടോളി, റജ തശ് രീഫ്, ജമാല്‍ വാഴക്കാട്, അംജദ് നസീഫ്, അലി. പി തുടങ്ങിയവരാണ് അറസ്റ്റ് വരിച്ചത്..
പ്രകടനത്തിന് സോളിഡാരിറ്റി ജില്ലാ നേതാക്കളായ ഹാരിസ് പടപ്പറമ്പ്, യാസിര്‍ കൊണ്ടോട്ടി, വാഹിദ് കോഡൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.