പ്രാര്‍ഥന വിശ്വാസിയുടെ കരുത്ത്: കാന്തപുരം; മര്‍കസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു

Update: 2025-01-07 10:49 GMT

കോഴിക്കോട്: പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും അകപ്പെടുന്ന മനുഷ്യന് പ്രാര്‍ഥന നല്‍കുന്ന കരുത്ത് ഏറെ വലുതാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയമായി നവീകരിക്കാനും സ്രഷ്ടാവിലേക്ക് അടുക്കാനുമുള്ള വഴിയാണ് പ്രാര്‍ഥനകളെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളുള്‍പ്പെടെ ആയിരത്തിലധികം പേര്‍ സംബന്ധിച്ച സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മര്‍കസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ച പി പി മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പാറന്നൂര്‍, ഇമ്പിച്ചാലി മുസ്ലിയാര്‍, ഖാരിഅ് ഹസന്‍ മുസ്ലിയാര്‍, റെയിന്‍ബോ അബ്ദുല്‍ ഹമീദ് ഹാജി എന്നിവരെ ചടങ്ങില്‍ പ്രത്യേകം അനുസ്മരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.

ജാമിഅ മര്‍കസ്, ഖുര്‍ആന്‍ അകാദമി, റൈഹാന്‍ വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മതവിദ്യാര്‍ഥികളും ഖുര്‍ആന്‍ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത മഹ്‌ളറത്തുല്‍ ബദ്രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. അബ്ദുല്ല സഖാഫി മലയമ്മ, ബശീര്‍ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അബൂബക്കര്‍ സഖാഫി പന്നൂര്‍, അബ്ദുസത്താര്‍ കാമില്‍ സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, അഡ്വ. മുസ്തഫ സഖാഫി, അബ്ദുല്‍ കരീം ഫൈസി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിച്ചു.

Tags:    

Similar News