കാരന്തൂര്‍: മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ 2025-26 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പി.ജി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പുനഃസംഘടനാ കൗണ്‍സിലില്‍ ബശീര്‍ സഖാഫി കൈപ്പുറമാണ് പുതിയ യൂണിയന്‍ നേതൃത്വത്തെ പ്രഖ്യാപിച്ചത്. വിപിഎം ഫൈസി വില്യാപ്പള്ളി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: അഹമ്മദ് നസീം എളമരം (ചെയര്‍മാന്‍), മുഹമ്മദ് ശറഫ് കാവനൂര്‍(ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് അലിഫ് കൊല്ലം (ഫിനാന്‍സ് കണ്‍വീനര്‍), അബ്ദുല്‍ ബാസിത്ത് തോട്ടശ്ശേരിയറ, അബ്ദുല്‍ വാഹിദ് കൊടശ്ശേരി, മുഹമ്മദ് ജവാദ് മലയമ്മ, സിയാദ് വള്ളിക്കുന്ന് (കണ്‍വീനര്‍മാര്‍). ചടങ്ങില്‍ ആശിഫ് താനാളൂര്‍ സ്വാഗതവും മുഹമ്മദ് ശറഫ് കാവനൂര്‍ നന്ദിയും പറഞ്ഞു.