കാരന്തൂര്‍: നബിദിനത്തെ വരവേറ്റ് മര്‍കസ് റൈഹാന്‍ വാലിയിലെയും ഐ-ഷോര്‍ അക്കാദമിയിലെയും വിദ്യാര്‍ഥികള്‍ സംയുക്തമായി നടത്തിയ 'ത്വലഅല്‍ ബദ്‌റു' വിളംബര റാലി വര്‍ണാഭമായി. ക്യാമ്പസ് മീലാദ് ക്യാമ്പയിന്‍ 'അല്‍ മഹബ്ബ'യുടെ വിഭാഗമായി നടന്ന റാലിയില്‍ ദഫ്, സ്‌കൗട്ട്, ഫ്‌ളവര്‍ഷോ ടീമുകള്‍ അണിനിരന്നു. റൈഹാന്‍ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സിപി സിറാജുദ്ദീന്‍ സഖാഫി, പ്രിന്‍സിപ്പല്‍ മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനി നേതൃത്വം നല്‍കി.
വിദ്യാര്‍ഥി കൂട്ടായ്മകളായ ഹിറ, ഇസ്റ, സ്മൈല്‍ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. മൗലിദ് പാരായണം, മഹബ്ബാ ബോക്‌സ്, മിമ്പറുല്‍ മഹബ്ബ, ബുക്ക് ടെസ്റ്റ്, സ്‌നേഹ വായന, വിദാഅ റബീഅ തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക. വിളംബര റാലിയില്‍ ഇസ്മാഈല്‍ മദനി, ഉബൈദുല്ല സഖാഫി, ആശിഖ് സഖാഫി, മാജിദ് സഖാഫി, ആശിഖ് സഖാഫി അരീക്കോട്, ഖലീല്‍ സഖാഫി, ഇല്യാസ് സഖാഫി, റാശിദ് സഖാഫി, സഫ്വാന്‍ നൂറാനി, മൊയ്തീന്‍കുട്ടി സഖാഫി, മുഹമ്മദ് അഹ്‌സനി, ജാബിര്‍ സിദ്ദീഖി, അല്‍ അമീന്‍, നാദിര്‍ താമരശ്ശേരി, സ്വാദിഖ് അലി പുത്തൂര്‍, ഹാദി മിഷല്‍, സ്വഫ്വാന്‍ താമരശ്ശേരി, അല്‍ അമീന്‍ കൊല്ലം തുടങ്ങിയ അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും സംബന്ധിച്ചു.