ഖാഫ് കള്‍ച്ചറല്‍ അല്‍ഗോരിതം:മര്‍കസ് ആര്‍ട്‌സ് ഫെസ്റ്റിന് പ്രൗഢ സമാപനം.

Update: 2024-12-24 12:00 GMT

കോഴിക്കോട്: ജാമിഅ മര്‍കസ് സ്റ്റുഡന്‍സ് യൂണിയന്‍ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ഏഴാമത് ഖാഫ് ആര്‍ട്‌സ് ഫെസ്റ്റിന് പ്രൗഢ സമാപനം. 'ഡീ കോഡിംഗ് ദ കള്‍ച്ചറല്‍ അല്‍ഗോരിതം ' എന്ന പ്രമേയത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സമൂലമായ അപ്‌ഡേഷനുകളോടൊപ്പം സാംസ്‌കാരിക മൂല്യ നിര്‍മ്മിതിയുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സംവിധാനിച്ചത്. ഇഹ്യാഉസുന്ന സ്റ്റുഡന്‍സ് യൂണിയന്‍ ' ചാലീസ് ചാന്ദ് ' നാല്‍പ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുമാസം നീണ്ടുനിന്ന ഖാഫ് കലാ വൈജ്ഞാനിക സംഗമത്തില്‍

ഇന്‍സൈറ്റ് എക്‌സ്‌പോ , ഫിഖ്ഹ് കൊളോക്വിയം ,ഗ്ലോബല്‍ ദര്‍സ് , മാസ്റ്റര്‍ പ്ലാന്‍ , ക്യൂ ടോക് , ഡാറ്റാ ചാലഞ്ച് , വിഷ്വല്‍ സ്റ്റോറി , ഹദീസ് കോണ്‍ഫറന്‍സ് തുടങ്ങിയ വ്യത്യസ്ത അക്കാദമിക് മീറ്റപ്പുകളും സംവാദങ്ങളും അരങ്ങേറി.

മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമാപന സംഗമം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ ജാമിഅ മര്‍കസ് പ്രോ ചാന്‍സിലറും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ:ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. സയ്യിദ് ജസീല്‍ ശാമില്‍ ഇര്‍ഫാനി, ബഷീര്‍ സഖാഫി കൈപ്പുറം, അബ്ദുല്‍ സത്താര്‍ കാമില്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്ല സഖാഫി മലയമ്മ,കരീം ഫൈസി വാവൂര്‍, അബ്ദുറഹ്മാന്‍ സഖാഫി നെടിയനാട് , അസ്ലം നൂറാനി സംബന്ധിച്ചു. ഫെസ്റ്റിവല്‍ ചെയര്‍മാന്‍

റബീഹ് ബുഖാരി സ്വാഗതവും ഉനൈസ് തിനൂര്‍ നന്ദിയും പറഞ്ഞു.

ജാമിഅ മര്‍കസിലെ ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ 5 ടീമുകളിലായി ഇരുന്നൂറോളം മത്സരയിനങ്ങളില്‍ മാറ്റുരച്ചപ്പോള്‍ ഇഖ്‌റാസിഫ്, ദൗഖ് ഫിബിന്‍, ഹിക്മ ബേസ് ടീമുകള്‍

യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വ്യത്യസത സോണുകളില്‍ നിന്നായി

കലാപ്രതിഭകളായി മുഹമ്മദ് മാട്ടാന്‍, ശമ്മാസ്,

സയ്യിദ് ഷഹീര്‍ എന്നിവരെയും സര്‍ഗ്ഗ പ്രതിഭകളായി അബ്ദുല്‍ ബാസിത്, യാസീന്‍ രിള, ശാക്കിര്‍ വാവൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുല്‍ ബാസിത് ഖാഫ് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹനായി.

പരിപാടിയുടെ ഭാഗമായി രാവിലെ സംഘടിപ്പിച്ച സ്പിരിച്ചല്‍ മീറ്റില്‍ ജാമിഅ മര്‍കസ് ഫൗണ്ടര്‍ കാന്തപുരം എ പി അബുബക്കര്‍ മുസ്ല്യാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ഈ വര്‍ഷം വിവിധ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അനുമോദിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ , ഉമറലി സഖാഫി എടപ്പുലം ,അക്ബര്‍ ബാദുഷ സഖാഫി , സയ്യിദ് മുഅമ്മില്‍ ബാഹസന്‍, ശുഐബ് ചേളാരി സംബന്ധിച്ചു.

'ചാലീസ് ചാന്ദ് ' വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പഖ്യാപിച്ച നാല്‍പ്പത് കര്‍മ്മ പദ്ധതികളുടെ പൂര്‍ത്തീകരണം ഫെബ്രുവരി രണ്ടാം വാരം നടക്കുമെന്ന് ഇഹ്യാഉസുന്ന ജന: സെക്രട്ടറി അന്‍സാര്‍ പറവണ്ണ അറിയിച്ചു.

Similar News