അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ തിളങ്ങി മര്‍കസ് മെ0സ് വിദ്യാര്‍ത്ഥി.
കോഴിക്കോട്: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജകാര്‍ത്തയില്‍ നടന്ന നാലാമത്അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കാരന്തൂര്‍ മര്‍കസ് മെ0സ് വിദ്യാര്‍ഥി ആയിശ ഇസ്സ. ഇസ്ലാമിക് റിലീജ്യസ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ അവസാന റൗണ്ടില്‍ മാറ്റുരച്ചു. പെണ്‍കുട്ടികളുടെ മനഃപാഠ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആയിശ ഇസ്സ പരിപാടിയിലെ പ്രായം കുറഞ്ഞ മത്സരികളില്‍ ഒരാളായിരുന്നു.
നേരത്തെ ദുബൈ, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളിലു0 ഇന്ത്യയെ പ്രതിനിധീകരിച്ച് ആയിശ ഇസ്സ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസിയുടെ മകള്‍ അസ്മയുടെയും മര്‍കസ് സി.എ.ഒ വി.എ0 റശീദ് സഖാഫിയുടെയു0 മകളായ ആയിശ ഇസ്സ തന്റെ പത്താം വയസ്സിലാണ് ഖുര്‍ആന്‍ മന:പാഠമാക്കുന്നത്. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരുടെ പൗത്രി പുത്രിയാണ്.
കാരന്തൂര്‍ മെംസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഈ പ്രതിഭ ഇതിനകം നിരവധി ഖുര്‍ആന്‍ വേദികളില്‍ ചെറിയ പ്രായത്തില്‍ തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.