കേരള യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ മവാസോ 2025 സ്വാഗതസംഘം രൂപീകരിച്ചു
ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ 2025 മാര്‍ച്ച് 1,2 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരള യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ മവാസോയുടെ സംഘാടക സമിതി രൂപീകരണയോഗം വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി. വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്. എഫ് യുവജന സംഘടന എന്ന നിലയില്‍ തീര്‍ത്തും മാതൃകപരമായ പ്രവര്‍ത്തനമാണ് ഈ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിലേക്കുള്ള ചുവടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി വി. കെ സനോജ് സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു, യോഗത്തില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജൂഖാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എസ് ശ്യാമ, എല്‍.എസ് ലിജു, എ.എം അന്‍സാരി, എസ്.എസ് നിതിന്‍, പ്രൊഫഷണല്‍ സബ് കമ്മറ്റി കണ്‍വീനര്‍ ദീപക് പച്ച, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വിനീത് കുമാര്‍, ജിധീഷ് രാജന്‍, സതീഷ് രാമചന്ദ്രന്‍, ഷാന നസ്രീന്‍ എന്നിവര്‍ പങ്കെടുത്തു എന്നിവര്‍ പങ്കെടുത്തു.
ചെയര്‍മാനായി വി.കെ പ്രശാന്ത് എം.എല്‍.എയും, ജനറല്‍ കണ്‍വീനറായി വി.കെ സനോജിനെയും തിരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. അനൂപ് നന്ദി പറഞ്ഞു