ആയുര്‍വേദത്തിന്റെ പ്രസക്തി ലോകമെമ്പാടും പ്രചരിച്ചു: മോന്‍സ് ജോസഫ്

Update: 2024-10-24 14:15 GMT

കോട്ടയം: ഭാരതം ലോകത്തിനു സംഭാവന ചെയ്ത ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദമെന്ന് മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ആയുര്‍വേദ ദിനാചരണവും പ്രഭുലാല്‍ പ്രസന്നന്‍ സ്മാരക പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വഭാവിക രോഗശാന്തി പ്രദാനം ചെയ്യുന്ന ആയുര്‍വേദം ലോകരാജ്യങ്ങളില്‍ പ്രചാരം നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌നേഹക്കൂട് ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. ടെലിവിഷന്‍ അവതാരകന്‍ ഹരി പത്തനാപുരം, നളന്‍ ഷൈന്‍, കവി തൃക്കുന്നപ്പുഴ പ്രസന്നന്‍, ജില്ലാ പഞ്ചായത്തംഗം വൈശാഖ്, സ്‌നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ്, വൈസ് പ്രസിഡന്റ് എബി ജെ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ഡോ രവികുമാര്‍ കല്യാണശ്ശേരില്‍, ഡോ വിഷ്ണു മോഹന്‍, ഡോ ബൈജു വര്‍ഗ്ഗീസ്, ഡോ പി എസ് സുരേഷ്ബാബു വൈദ്യര്‍ എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

Tags:    

Similar News