മൊട്ട ഗ്ലോബലിന്റെ ലഹരി വിരുദ്ധ സന്ദേശയാത്ര തിരുവനന്തപുരത്ത് സമാപിച്ചു.
തിരുവനന്തപുരം: തല മൊട്ടയടിച്ചവരുടെ ആഗോള സംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തില്‍ മെയ് 4ന് കാസര്‍കോഡ് നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര സമാപിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് നടന്ന ചടങ്ങ് അസി. എക്‌സൈസ് കമ്മീഷണര്‍ പി.എസ് ഹരികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫൗണ്ടര്‍ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂര്‍ അധ്യക്ഷത വഹിച്ചു.സംഘടനഅംഗം മ്യുസിയം എസ്. ഐ വിപിന്‍ ഗബ്രിയേല്‍മുഖ്യ സന്ദേശം നല്കി. പൊതു പ്രവര്‍ത്തക വാഹിദ നിസാര്‍, കോ-ഓര്‍ഡിനേറ്റര്‍ എ പിപ്രേംദത്ത്, ട്രഷറര്‍ നിയാസ് പാറക്കല്‍,സെക്രട്ടറി അരുണ്‍ ജി നായര്‍ ,ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള,വിനോദ് കുമാര്‍ കല്ലമ്പലം, വി. സി വിനോദ് കോട്ടയം, അജയ് റോബിന്‍,മണിലാല്‍ ശബരിമല, അഡ്വ. മജീദ് മണിശേരി, സുരേഷ് എറണാകുളം, ബ്രീതേഷ്, കെ. എസ് സനൂപ്, അഷ്‌റഫ് കോഴിക്കോട്, സാജിദ് പേരാമ്പ്ര,വിപിന്‍ ദാസ് പാലക്കാട്,സുനീഷ് അടിമാലി എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം തൃശൂരില്‍ ആദ്യമായി 25 മൊട്ടകള്‍ ഒന്നിച്ചപ്പോഴാണ് സംഘടന മാധ്യമ ശ്രെദ്ധ നേടിയത്.മൊട്ട ഗ്ലോബലിന്റെസ്റ്റോപ്പ് ബോഡി ഷെയിമിങ്ങ് ' ,'ഗ്ലോബല്‍ ബ്ലഡ് ഡോണെഷന്‍ ക്യാമ്പയിന്‍' ,'സ്മൈല്‍ പ്ലീസ്' എന്നീ ക്യാമ്പയിനുകള്‍ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.വിവിധ രാജ്യങ്ങളില്‍ നിന്നും നിലവില്‍ 1400 പേര്‍ ഇപ്പോള്‍ അംഗങ്ങളായി ഉണ്ട്.