നന്‍മ ഓണം 2025; രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം

Update: 2025-08-26 14:36 GMT

ബെംഗളൂരു: സിരകളില്‍ ഉന്നതാവൃത്തിയിലുള്ള ശബ്ദത്തിന്റെ രുധിര തരംഗത്തിന്റെ തള്ളല്‍ മുകളില്‍ അമിട്ടുകള്‍ ഒരുക്കിയ പൂക്കളം !അനേക്കല്‍ നന്‍മ മലയാളി കള്‍ചറല്‍ അസോസിയേഷന്റെ ഒരു മാസത്തോളം നീണ്ടു നിന്ന ഓണാഘോഷ പരിപാടികള്‍ക്ക് രണ്ട് ദിവസത്തെ കലാസംസ്‌കാരിക പരിപാടികളോടെ സമാപനം.

ആഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരത്തോടെ വി.ബി.എച്ച്.സി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലോകേഷ് , വി.വി.എസ്.സി പ്രസിഡന്റ് വെങ്കട്ടരാജന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു. വിവിധ ഭാഷാ-സാംസ്‌കാരിക സംഘടനാ പ്രതിനിധികളെ വേദിയില്‍ ആദരിച്ചു. തുടര്‍ന്നു വേദിയില്‍ വി.ബി.എച്ച്.സി അപ്പാര്‍ട്ട്‌മെമെന്റിലെ നിവാസികളുടെ കലാസാംസ്‌കാകാരിക പരിപാടികള്‍ അരങ്ങേറി. അപ്പാര്‍ട്ട്‌മെന്റിലെ എല്ലാവര്‍ക്കും മിനി ഓണസദ്യ നല്‍കിക്കൊണ്ട് ശനിയാഴ്ചത്തെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.

ആഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 6 മണിക്ക് സണ്‍റൈസ് മാരത്തോണ്‍ മല്‍സരത്തോടെ പരിപാടികള്‍ ആരംഭിച്ചു തുടര്‍ന്ന് പൂക്കള -രംഗോലി മല്‍സരങ്ങള്‍ നടന്നു.മാവേലിയെ ആനയിച്ചു കൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു.

തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.ലെമണ്‍ റേസ്,കസേരക്കളി, സ്ലോ സൈക്കിള്‍, വടം വലി തുടങ്ങിയ കായിക പരിപാടികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തി.തുടര്‍ന്ന് രണ്ടാം ദിവസത്തെ കലാ സാംസ്‌കാരിക സന്ധ്യയില്‍ നാട്യക്ഷേത്ര,74 എക്‌സ് തുടങ്ങിയ നൃത്ത വിദ്യലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ലാസിക് സിനിമാറ്റിക് നൃത്തങ്ങള്‍ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

തുടര്‍ന്ന് കാണികളെ ആനന്ദത്തിന്റെ പരകോടിയില്‍ എത്തിച്ച ഡി.ജെ.യോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി.കലാപരിപാടികളുടെ അവതരണം ശ്രീ ശ്രീറാം , കുമാരി റോസ് മേരി , കുമാരി നിരഞ്ജന അമ്പാടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

വിജേഷ് കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് ദീപു ജയന്‍ , പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. സൗണ്ട് എഞ്ചിനീയര്‍ റിച്ചാര്‍ഡ് ശബ്ദം നിയന്ത്രിച്ചു.എരുമ്പാല സുരേഷ്, അരുണ്‍ ലാല്‍ , ശ്രീരാജ് നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ കാര്യങ്ങള്‍.

ജോളി ജോസഫിന്റെ നേതൃത്വത്തില്‍ പൂക്കളമൊരുക്കി,മാവേലിയായി ലൈജു.സ്റ്റേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിശ്വാസ്, രാജീവ്, ശിവറാം ശ്രീ നിതിന്‍ ജോസ് , അരുണ്‍, എന്നിവര്‍ നേതൃത്വം നല്‍കി.

സാമ്പത്തിക കാര്യങ്ങളുടെ നിര്‍വഹണം രജീഷ് പാറമ്മല്‍ , അരുണ്‍ ദാസ് എന്നിവര്‍ ചേര്‍ന്ന് നടത്തി.കോദണ്ഡരാമന്‍, നൊവിന്‍, സജിന്‍ ,ലിബിന്‍ ,ശ്രീ വിവേക്.. എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാന വിതരണം നടത്തി.നന്‍മ എം.സി.എ പ്രസിഡന്റ് ജിതേഷ് അമ്പാടി,സെക്രട്ടറി രാജീവ് പ്രോഗ്രാം ഡയറക്ടര്‍ സതീഷ് എന്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

Similar News