കണ്ണൂര്‍ എ.ഡി.എം ആത്മഹത്യ; പി പി ദിവ്യയെ പ്രതിയാക്കി കേസെടുക്കണം - NGO സംഘ്

Update: 2024-10-17 14:48 GMT

ആലപ്പുഴ: എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രഅയപ്പ് യോഗത്തില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനായി അഴിമതി ആരോപണം ഉന്നയിച്ച് അപമാനിച്ച് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിര ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്ത് അന്യേഷണം നടത്തണമെന്ന് എന്‍.ജി.ഒ. സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ മഹാദേവന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ക്ഷണമില്ലാതെ വന്നെത്തിയ പി പി ദിവ്യ എ.ഡി.എം നെ അപമാനിച്ചിട്ടും ഒരു വാക്ക് മിണ്ടാതെ ആസ്വദിച്ചിരുന്ന ജില്ലാ കളക്ടറും തെറ്റുകാരനാണ്. സമാനമായ നിരവധി ആരോപണങ്ങള്‍ പി പി ദിവ്യ ഇതിനു മുന്‍പും നേരിട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍.ജി.ഒ സംഘ് ജില്ലാ സമിതി ആലപ്പുഴ കളക്ട്രേറ്റില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് കെ എന്‍ അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശ്രീജിത്ത് കരുമാടി, ജില്ലാ സെക്രട്ടറി പി ജി ജിതേഷ് നാഥ്, ജില്ലാ ഭാരവാഹികളായ റ്റി എസ് സുനില്‍കുമാര്‍, കെ ആര്‍ രജീഷ്, അനിത, ദീപു മുഹമ്മ, സുരാജ്, സുരേഷ് തകഴി, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News