എന്‍ എച്ച് എം ജീവനക്കാര്‍ക്ക് സമഗ്രമായ എച്ച്.ആര് നയം രൂപീകരിക്കുക
By : സ്വന്തം ലേഖകൻ
Update: 2025-07-28 14:30 GMT
എന്‍ എച്ച് എം ജീവനക്കാര്‍ക്ക് സമഗ്രമായ എച്ച്.ആര് നയം രൂപീകരിക്കണമെന്ന് എന്‍. എച്ച്.എം എംപ്ലോയീസ് യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സ :വി.എസ് അച്യുതാനന്ദന് നഗര്‍ ( സ്റ്റുഡന്‍സ് സെന്റര്‍ പി.എം ജി ) വെച്ച് നടന്ന സമ്മേളനം സി. ഐ. റ്റി യു ജില്ലാ പ്രസിഡന്റ് ആര്. രാമു ഉത്ഘാടനം ചെയ്തു സി. ഐ. റ്റി.യു ജില്ലാ സെക്രട്ടറി സി.ജയന്‍ബാബു, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനോജ് എസ്, ഫെഡറേഷന് വൈസ്സ് പ്രസിഡന്റ് റ്റി.എന്‍ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍
ആര്. ലെനിന് (സെക്രട്ടറി) അനീഷ് രാജ് , അഞ്ജിത (ജോയിന്റ് സെക്രട്ടറിമാര്‍ )
ആര്. പ്രനൂജ് (പ്രസിഡന്റ് )
മുരുകേഷ് എസ്.എസ് , രാഹുല്‍ ജി.എസ് (വൈസ്സ് പ്രസിഡന്റ്മാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.