മനുഷ്യാവകാശ കമ്മീഷന്‍ ഉപന്യാസ മത്സരം:നിധി ജീവന് ഒന്നാംസ്ഥാനം

Update: 2024-12-06 14:06 GMT

തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, 'തടവുകാരുടെ അന്തസ്സിനുള്ള അവകാശം മനുഷ്യാവകാശ കാഴ്ചപ്പാടില്‍' എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ കോഴിക്കോട് ഗവ. ലാ കോളേജിലെ ത്രിവത്സര എല്‍. എല്‍. ബി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി നിധി ജീവന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായതായി കമ്മീഷന്‍ സെക്രട്ടറി സുചിത്ര കെ. ആര്‍. അറിയിച്ചു.

കൊച്ചി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ പഞ്ചവത്സര ബി.കോം - എല്‍.എല്‍.ബി ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി സി.രാഖേന്ദു മുരളിക്കാണ് രണ്ടാം സ്ഥാനം.

തിരുവനന്തപുരം ഗവ. ലാ കോളേജിലെ ബി.എ. എല്‍.എല്‍.ബി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി ജി.ആര്‍. ശിവരഞ്ജിനിക്കാണ് മൂന്നാം സ്ഥാനം.

വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 10 ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയം സെമിനാര്‍ ഹാളില്‍ നടക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തില്‍ നിയമമന്ത്രി പി രാജീവ് നിര്‍വ്വഹിക്കും.

Similar News