പ്രവിത്താനത്ത് ഓണോല്‍സവ് 2025 സംഘടിപ്പിച്ചു

Update: 2025-09-03 10:29 GMT

പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. വിവിധ കലാ കായിക പരിപാടികള്‍, മലയാളി മങ്കെയെ തെരഞ്ഞെടുക്കല്‍, മികച്ച വ്യാപാരി, മികച്ച കര്‍ഷകന്‍, മികച്ച സാമൂഹിക പ്രവര്‍ത്തക, മികച്ച ഡ്രൈവേഴ്‌സ്, മികച്ച തൊഴിലാളി, മികച്ച ഡോക്ടര്‍, മികച്ച ക്ഷീര കര്‍ഷകന്‍ എന്നിവരെ കണ്ടെത്തി ആദരിച്ചു.

സമാപന സമ്മേളനം മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രവിത്താനം ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ ഓണം സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, പഞ്ചായത്ത് മെമ്പര്‍ വിനോദ് ചെറിയാന്‍, എല്‍സമ്മ ജോര്‍ജ്ജുകുട്ടി, സുജിത്ത് ജി നായര്‍, ഷാജി ബി തോപ്പില്‍, സെന്‍തേക്കും കാട്ടില്‍, ജിമ്മിച്ചന്‍ സി എ, ഹരി തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Similar News