ഓര്‍മ ഇന്റര്‍നാഷനല്‍' വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരം മുന്നാം സീസണിലേക്ക്

Update: 2025-03-27 10:35 GMT

ഓര്‍മ ഇന്റര്‍നാഷനല്‍' വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരം മുന്നാം സീസണിലേക്ക്.മൂന്നുഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയികള്‍ക്കായി ഈ സീസണിലും 10 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളുണ്ട്.

ആദ്യഘട്ട മത്സരം ഏപ്രില്‍ 15 വരെയാണ്. ആദ്യഘട്ടത്തില്‍ മികച്ച പ്രകടനം നടത്തുന്ന ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലെ ഇംഗ്ലിഷ്, മലയാളം വിഭാഗം വിദ്യാര്‍ഥിക ളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം പേര്‍ക്കു രണ്ടാംഘട്ടത്തില്‍ മത്സരിക്കാം. രണ്ടാം റൗണ്ടില്‍ വിജയിക്കുന്ന 13 വീതം വി ദ്യാര്‍ഥികള്‍ ഫൈനല്‍ റൗണ്ടിലെത്തും.

റജിസ്റ്റര്‍ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ച്, 7-ാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ളവര്‍ക്കു ജൂനിയറിലും 11-ാം ക്ലാസ് മുതല്‍ ഡിഗ്രി അവസാനവര്‍ഷം വരെയുള്ളവര്‍ക്കു സീനിയറിലും മത്സരിക്കാം. ഗ്രാന്‍ഡ് ഫിനാലെ ഓഗസ്റ്റ് 8നും 9നും പാലായില്‍.

പ്രസംഗവിഷയം : ലോകസമാധാനം, 3 മിനിറ്റില്‍ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോ, ഗൂഗിള്‍ഫോമിലൂടെ അപ്ലോഡ് ചെയ്യണം.രജിസ്‌ട്രേഷന്‍ ഫോമിനും, കൂടുതല്‍ വിവരങ്ങള്‍ക്കും www.ormaspeech.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫോണ്‍: എബി ജെ ജോസ്, 9074177464, ജോസ് തോമസ് +1 412 656 4853.

ഓഗസ്റ്റ് 8, 9 തീയതികളിലായി നടക്കുന്ന മത്സരവും രജിസ്‌ട്രേഷനും തികച്ചും സൗജന്യമായി ആണ് നടക്കുന്നത്.

മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി നിരന്തര പ്രസംഗ പരിശീലനം നല്‍കിയാണ് മത്സരാര്‍ത്ഥികളെ ഫിനാലയിലേക്ക് തയ്യാറാക്കുന്നത്.മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികളും വിജയികളും ഏറെ പ്രതീക്ഷയോടെയാണ് മൂന്നാം സീസണ്‍ ആയി കാത്തിരിക്കുന്നത്.

Short news video with Narration

https://youtu.be/QsKSeVM8pPY

Short news video with out Narration

https://youtu.be/nJw13pDffkU

Similar News

റാപ്പിഡോ ബൈക്ക് ടാക്‌സി സര്‍വീസിനെതിരെ പ്രതിഷേധം ശക്തം തിരുവനന്തപുരം :റാപിഡോ കേരളത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ഓട്ടോ, ടാക്‌സി ഡ്രൈവര്‍ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിലുള്ള ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്നതാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ള ബൈക്ക് ടാക്‌സി സര്‍വീസ് അവതരിപ്പിച്ചതിന് പിന്നാലെ, നാഷണല്‍ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സര്‍വീസ് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. ഇത് തുടര്‍ന്നാല്‍ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഡ്രൈവര്‍ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്‌സി സര്‍വീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ''ഓട്ടോയും ടാക്‌സിയും കര്‍ശനമായ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സ്വകാര്യ ബൈക്കുകള്‍ക്ക് അതേ സൗകര്യം നല്‍കുന്നത് അന്യായമായ മത്സരം സൃഷ്ടിക്കുന്നു,'' യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, കേരള സ്റ്റേറ്റ് ഗിഗ് ആന്‍ഡ് പ്ലാറ്റഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകള്‍ വാണിജ്യ യാത്രാസേവനങ്ങള്‍ക്ക് അനുവദിക്കില്ലെന്നുറപ്പ് തേടി. സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും ചൂടേകിയിരിക്കുകയാണ്.