ഇടത് സര്‍ക്കാര്‍ അധ്യാപകരുടെ അവകാശ നിഷേധം നിര്‍ത്തണം- പി.കെ.അസീസ്

Update: 2025-01-10 14:21 GMT

കോഴിക്കോട് : ഇടതു സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖല തകര്‍ക്കുന്ന നിയമമാണ് പിന്തുടരുന്നതെന്നും നേടിയെടുത്ത വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നയം സര്‍ക്കാര്‍ തിരുത്തണമെന്നും കെ എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അസീസ് ആവശ്യപ്പെട്ടു. കെഎസ്ടിയു കോഴിക്കോട് വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ പി സാജിദ് അധ്യക്ഷത വഹിച്ചു. മാറുന്ന കാലത്ത് മാറേണ്ട അധ്യാപനം എന്ന വിഷയത്തില്‍ സലാം കല്ലായി ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.പ്രമേയാവതരണം സംസ്ഥാന സെക്രട്ടറി പി.പി ജാഫര്‍ നടത്തി.

സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ഇ റഹീന,ജില്ലാ ട്രഷറര്‍ അബ്ദുല്‍ നാസര്‍,ജില്ലാ സെക്രട്ടറി മുഹമ്മദ് ബഷീര്‍ കെ,വി. അഷ്‌റഫ്,വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി ബഷീര്‍,സി.കെ. സുബൈര്‍,ഷാഹുല്‍ഹമീദ്,ഫസലുല്‍ റഹ്മാന്‍,സൈഫുദ്ധീന്‍ സി.പി.,ടി.കെ.ഫൈസല്‍,ടി സുഹൈല്‍,സി സഹീറുദ്ധീന്‍ പ്രസംഗിച്ചു.വിദ്യാഭ്യാസ ജില്ലാ ജനറല്‍ സെക്രട്ടറി പി.പി.എ ജലീല്‍ സ്വാഗതവും ട്രഷറര്‍ ടി.പി. നജ്മുദ്ധീന്‍ നന്ദിയും പറഞ്ഞു.

Similar News