ടെക്‌നോപാര്‍ക്കില്‍ 'പ്രതിധ്വനി സെവന്‍സ് & ഫൈവ്‌സ് ഫുട്‌ബോള്‍' ടൂര്‍ണമെന്റ് 2024 യുഎസ് ടിയും ടാറ്റലക്‌സിയും ചാമ്പ്യന്‍മാര്‍

Update: 2024-09-07 14:43 GMT

ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിച്ച ടെക്‌നോപാര്‍ക്കിലെ നൂറിലധികം ഐ ടി കമ്പനികള്‍ തമ്മില്‍ മാറ്റുരച്ച ' പ്രതിധ്വനി സെവന്‍സ്'' ടൂര്‍ണമെന്റ് ഏഴാമത് എഡിഷന്‍ ഫൈനലില്‍ യു എസ് ടി (U S T), ഇന്‍ഫോസിസിനെ (Infosys) 1-0 ത്തിനു തോല്‍പ്പിച്ചു. 25 ഐ ടി കമ്പനികള്‍ പങ്കെടുത്ത വനിതകളുടെ ''പ്രതിധ്വനി ഫൈവ്‌സ്' ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ടാറ്റാലെക്‌സി (Tata Elxsi), എച്ച് & ആര്‍ ബ്ലോക്കിനെ (H&R Block) 2-0 ത്തിനു തോല്‍പ്പിച്ചു.

2024 സെപ്റ്റംബര്‍ 5 വ്യാഴാഴ്ച 3:30 നു ടെക്‌നോപാര്‍ക് ഗ്രൗണ്ടില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഏറ്റവും കൂടുതല്‍ കാലം കളിച്ച മലയാളി എന്‍ പി പ്രദീപ്, അയ്യപ്പന്‍ എന്‍ ( ജി എം, ലീല റാവിസ് കോവളം), സാം ഫിലിപ്പ് (ജി എം, ലീല അഷ്ടമുടി കൊല്ലം), നാഗരാജന്‍ നടരാജന്‍ (സി ഇ ഒ ഐ ഡൈനമിക്‌സ് & ഡയറക്ടര്‍ യൂഡി) തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റില്‍ നൂറിലധികം ഐ ടി കമ്പനികളില്‍ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാര്‍ പങ്കെടുത്തു. ഫുട്‌ബോള്‍ ഫൈനല്‍ മത്സരങ്ങള്‍ കാണുവാന്‍ ആയിരത്തിഅഞ്ഞൂറിലധികം ടെക്കികള്‍ ഗ്രൗണ്ടിലെത്തിയിരുന്നു ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക്കും, ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാര്‍ക്കും, മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കും പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍കി. ഓരോ കളികള്‍ക്കു ശേഷവും ഏറ്റവും മികച്ച കായികതാരത്തിനു പ്ലയര്‍ ഓഫ് ദി മാച്ച് ട്രോഫിയും 'യൂഡി' നല്‍കുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടായിരുന്നു.

കേരളത്തിലെ പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന 'റാവിസ് പ്രതിധ്വനി സെവന്‍സ് ഫുട്ബാള്‍' ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ ഐ ടി മേഖലയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാള്‍ ടൂര്‍ണമെന്റാണ്. 175 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മൂന്നു മാസക്കാലം നീണ്ടു നിന്ന ടൂര്‍ണമെന്റാണ് ഇന്നലെ സമാപിച്ചത

Tags:    

Similar News