'ഒണ്‍ പെഡല്‍ അറ്റ് എ ടൈം' - ടെക്നോപാര്‍ക്കില്‍ സൈക്ലിംഗ് റൈഡ്

Update: 2024-12-03 10:26 GMT

.ടി. ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രതിധ്വനിയുടെ ഭാഗമായ പ്രതിധ്വനി സൈക്ലിംഗ് ക്ലബ്, നവംബര്‍ 30, 2024-ന് 'ഒണ്‍ പെഡല്‍ അറ്റ് എ ടൈം' എന്ന പേരില്‍ മാനസിക ആരോഗ്യ അവബോധത്തിനായി (#MentalHealthAwareness) സൈക്ലിംഗ് ഗ്രൂപ്പ് റൈഡ് സംഘടിപ്പിച്ചു.

പരിപാടി കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ ടെക്നോപാര്‍ക്ക് ഫേസ് 1 ക്യാമ്പസില്‍ രാവിലെ 6 മണിക്ക് ഉദ്ഘാടനം ചെയ്തു. ഐ.ടി. സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രതിധ്വനി സ്വീകരിക്കുന്ന വിവിധ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു.

മാനസിക ആരോഗ്യം പ്രധാനമാണെന്നും ആരോഗ്യകരമായ ശീലങ്ങള്‍ അവലംബിച്ച് #WorkplaceWellness ന് മുന്‍ഗണന നല്‍കണമെന്നുമുള്ള ആശയം തിരുവനന്തപുരത്തെ ഐ.ടി സമൂഹം ഏറ്റെടുത്തു എന്നതിന്റെ തെളിവായിരുന്നു പരിപാടിക്ക് ലഭിച്ച നല്ല പങ്കാളിത്തം. 50-ത്തിലധികം #Cyclists മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തിനായി സൈക്ലിംഗ് നടത്തി.

ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളായ എല്ലാ സൈക്ലിസ്റ്റുകളോടും പ്രതിധ്വനി സൈക്ലിംഗ് ക്ലബ് ഹൃദയപൂര്‍വം നന്ദി പറയുന്നു.

സൈക്ലിംഗ് ക്ലബ്ബില്‍ ചേരുവാന്‍ ദയവായി WhatsApp ചെയ്യുക: 9947181328 (Muraly).

Tags:    

Similar News