ടെക്‌നോപാര്‍ക്കില്‍ നിന്ന് കെഎസ്ആര്‍ടിസി വാരാന്ത്യ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് ഫ്‌ലാഗ്-ഓഫ്
പ്രതിധ്വനി കഴിഞ്ഞ തിങ്കളാഴ്ച ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച 'CMD with Techies' ചര്‍ച്ചയുടെ ഭാഗമായി തീരുമാനിച്ച നാല് പുതിയ KSRTC വാരാന്ത്യ സ്‌പെഷ്യല്‍ സര്‍വീസുകളും, നെടുമ്പാശ്ശേരിയിലേക്കുള്ള ഡെയിലി സര്‍വീസും ഇന്ന് വൈകുന്നേരം 5:30 ന് ടെക്‌നോപാര്‍ക്ക് ഭവാനി-തേജസ്വിനി ബസ് സ്റ്റോപ്പില്‍ ഫ്‌ലാഗ്-ഓഫ് ചെയ്തു.
ചടങ്ങ് കടകംപള്ളി സുരേന്ദ്രന്‍, ബഹു. എം.എല്‍.എയും ഡോ. പി. എസ്. പ്രമോജ് ശങ്കര്‍, സി.എം.ഡി., KSRTCയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.*
പുതിയ ബസ് സര്‍വീസുകളുടെ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പൊന്നാട ചാര്‍ത്തി ആദരിക്കുകയും, അതോടൊപ്പം KSRTC സി.എം.ഡി. ഡോ. പി. എസ്. പ്രമോജ് ശങ്കരിനെയും, ബഹു. എം.എല്‍.എ കടകംപള്ളി സുരേന്ദ്രനെയും പൊന്നാട നല്‍കി ആദരിക്കുകയും ചെയ്തു.
പ്രതിധ്വനി KSRTC കണ്‍വീനര്‍ ജയകൃഷ്ണ അധ്യക്ഷനായ ചടങ്ങില്‍, സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് ചടങ്ങില്‍ KSRTC സി.എം.ഡി ഉറപ്പ് നല്‍കി.
വെള്ളിയാഴ്ചകളിലെ പുതിയ വാരാന്ത്യ സ്‌പെഷ്യല്‍ സര്‍വീസുകള്‍:
1?? തൊടുപുഴ - 5:20 PM
2?? കുമളി - 5:40 PM
3?? കണ്ണൂര്‍ - 5:50 PM
4?? പാലക്കാട് - 6:00 PM
ഡെയിലി സര്‍വീസ് (ജനുവരി 27 മുതല്‍):
നെടുമ്പാശ്ശേരി - 5:30 PM
ഈ ചടങ്ങില്‍ പങ്കുചേരാന്‍ എത്തിയ ടെക്‌നോപാര്‍ക്കിലെ എല്ലാ ഐ.ടി. ജീവനക്കാരോടും പ്രതിധ്വനി ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.
https://www.facebook.com/share/1AoBmT89Wo/?mibextid=wwXIfr