കേന്ദ്ര ബജറ്റ് പ്രവാസികളെ പാടെ മറന്നു - പ്രവാസി വെല്‍ഫെയര്‍ ഫോറം

Update: 2025-02-03 14:57 GMT

മലപ്പുറം: ബജറ്റില്‍ നാടിന്റെ നട്ടെല്ലായ പ്രവാസികളെ പാടെ മറന്ന കേന്ദ്ര നിലപാടില്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന ഹജ്ജ് തീര്‍ത്ഥാടകരോട് 40,000 രൂപയോളം അമിത യാത്ര നിരക്ക് ഈടാക്കുന്നതിലും കോഴിക്കോട്, മലപ്പുറം ജില്ലകളോട് കാണിക്കുന്ന വിവേചനത്തിലും ഫോറം പ്രതിഷേധം അറിയിച്ചു.

ജില്ലാ പ്രസിഡന്റ് ബന്ന മുതുവല്ലൂരിന്റെ അധ്യക്ഷത വഹിച്ചു. എ.കെ. സൈദലവി, മൂസക്കുട്ടി മങ്ങാട്ടില്‍, ഹംസ മണ്ടകത്തിങ്ങല്‍, മുഹമ്മദ് അലി (വേങ്ങര), മുഹമ്മദ് അലി (മങ്കട) മുതലായവര്‍ സംസാരിച്ചു.

Similar News