ഡോ. പ്രേം നായര്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ്

Update: 2024-12-17 14:24 GMT

കൊച്ചി: പി.ജി.ഐ. ചണ്ഡീഗഢില്‍ നടന്ന ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനമായ ടെലിമെഡികോണ്‍ 2024-ല്‍

അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേം നായര്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം സ്ഥാപക പ്രസിഡന്റാണ് ഡോ. പ്രേം നായര്‍.

2003-ല്‍ അമൃത ആശുപത്രിയിലെ ഐ.എസ്.ആര്‍.ഒ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ ജീവന്‍ രക്ഷാദൗത്യത്തെ കുറിച്ച് പ്രസ്തുത ചടങ്ങില്‍ ടെലിമെഡിസിന്‍ സൊസൈറ്റി കേരള ഘടകത്തിന്റെ ഹോണററി സെക്രട്ടറി ശ്രീ. ബിജോയ് പ്രബന്ധം അവതരിപ്പിച്ചു.

Tags:    

Similar News