പ്രിയദര്‍ശിനി പ്രവാസി കൂട്ടായ്മയുടെ ഓണകിറ്റ് വിതരണം നടത്തി

Update: 2025-08-16 12:50 GMT

ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുശാല്‍ നഗര്‍ പ്രിയദര്‍ശിനി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രിയദര്‍ശിനി ക്ലബിലെ അംഗങ്ങള്‍ക്ക് നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം പ്രമുഖ ഗാന്ധിയന്‍ അഡ്വ ടി കെ സുധാകരന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ മുന്‍ നഗരസഭാ അധ്യക്ഷന്‍ വി ഗോപി മുഖ്യപ്രഭാഷണം നടത്തി.

പ്രവാസി കൂട്ടായ്മ കണ്‍വീനര്‍ തസ്‌റീന സി എച്ച് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരവാഹികളായ രതീഷ്, പ്രമോദ്, ശിഹാബ് കാര്‍ഗില്‍, പത്മരാജന്‍ ഐങ്ങോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ് പ്രസിഡണ്ട് വേണു കുശാല്‍ നഗര്‍, അഭിലാഷ്, സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു. രാജു കുശാല്‍ നഗര്‍ സ്വാഗതവും സനോജ് നന്ദിയും പറഞ്ഞു

Similar News