ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു: പ്രൊഫ. എം. എ. സിദ്ദിഖ്

Update: 2025-03-13 10:59 GMT

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിവിധ വഴികളിലൂടെ സമീപിക്കാനാവുമെന്ന് കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം പ്രൊഫസര്‍ ഡോ. എം. എ. സിദ്ദിഖ് പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃതം സാഹിത്യ വിഭാഗം കാലടി മുഖ്യ ക്യാമ്പസില്‍ സംഘടിപ്പിച്ച മൂന്നാമത് 'പ്രൊഫ. ധര്‍മ്മരാജ് അടാട്ട് എന്‍ഡോവ്‌മെന്റ്' പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

'ശ്രീനാരായണ വിജ്ഞാനീയം' എന്നതായിരുന്നു പ്രഭാഷണ വിഷയം. ഗുരു, സമൂഹത്തില്‍ നിന്നും ദൂരെക്കളഞ്ഞ ആചാരങ്ങളെയും സങ്കല്പങ്ങളെയും കെട്ടിയെഴുന്നള്ളിക്കുന്ന വര്‍ത്തമാനകാല സമൂഹത്തെ അദ്ദേഹം വിമര്‍ശന വിധേയമാക്കി. അനുദിനം പ്രസക്തമായിക്കൊണ്ടിരിക്കുന്നവയാണ് ഗുരുദര്‍ശനങ്ങള്‍, പ്രൊഫ. സിദ്ദിഖ് പറഞ്ഞു. ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ പ്രൊഫ. അജിത്കുമാര്‍ കെ. വി. അധ്യക്ഷനായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി. മിനി, ഡോ. എം. സത്യന്‍, ഡോ. കെ. എല്‍. പദ്മദാസ് എന്നിവര്‍ പ്രസംഗിച്ചു.

Similar News