വടക്കാങ്ങര ആലുംകുന്ന് കരുവാട്ടില്‍ റോഡ് ഉപയോഗത്തിനായി പൊതു ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

Update: 2025-01-11 13:39 GMT

വടക്കാങ്ങര : 2024-25 സാമ്പത്തിക വര്‍ഷത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 72 മീറ്റര്‍ ദൂരമുള്ള വടക്കാങ്ങര ആറാം വാര്‍ഡിലെ മണിയറക്കാട്ടില്‍ കരുവാട്ടില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ആറാം വാര്‍ഡ് മെമ്പറുമായ ഹബീബുള്ള പട്ടാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ സക്കീര്‍ കരുവാട്ടില്‍, ഉരുണിയന്‍ യൂസുഫ് ഹാജി, സി.ടി അബ്ദുല്‍ ഖയ്യും, കെ ഇബ്രാഹിം, കെ.പി നസീര്‍, ഷബീര്‍ കറുമൂക്കില്‍, നസീമുല്‍ ഹഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Similar News