വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ 2024-25 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വടക്കാങ്ങര ആറാം വാര്‍ഡിലെ മണിയറക്കാട് - കുറുക്കന്‍കുന്ന് റോഡ് പ്രദേശത്തെ പൗരപ്രമുഖരുടെയും സാമൂഹിക രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തില്‍ മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാന്‍ ഷിബിലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനും ആറാം വാര്‍ഡ് അംഗവുമായ ഹബീബുള്ള പട്ടാക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ സി.കെ സുധീര്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ അനീസ് മഠത്തില്‍, 12 ആം വാര്‍ഡ് അംഗം സാബിറ കുഴിയേങ്ങല്‍, അനസ് കരുവാട്ടില്‍, കെ.പി മരക്കാര്‍, അബ്ദുസ്സമദ് മൂന്നുകണ്ടത്തില്‍, കെ.പി ബഷീര്‍, പി.കെ സയ്യിദ് അബു തങ്ങള്‍, ഷരീഫ് വാഴക്കാടന്‍, സി.കെ കരീം ഹാജി, കെ ജാബിര്‍, അമീര്‍ പുത്തന്‍ വീട്ടില്‍, പി രാജന്‍, വി.പി ബഷീര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.