ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ റോബോട്ടിക്സ് പ്രദര്‍ശനം സംഘടിപ്പിച്ചു

Update: 2025-03-03 14:41 GMT

തിരുവനന്തപുരം : കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത റോബോട്ടുകളുടെ പ്രദര്‍ശനം തിങ്കളാഴ്ച സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും ഒരേ പോലെ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു പ്രദര്‍ശനം.സ്‌കൂളിലെ റോബോട്ടിക്സ് ക്ലബ്ബും സ്റ്റം (STEM) റോബോട്ടിക്സ് ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഗ്രീറ്റിംഗ് റോബോട്ട്, നഴ്‌സിംഗ് റോബോട്ട്, വെന്‍ഡിംഗ് മെഷീന്‍, ഓട്ടോമാറ്റിക് കാര്‍ പാര്‍ക്കിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി അത്യാധുനിക റോബോട്ടിക് മോഡലുകലുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. റോബോട്ടിക്സ് പ്രദര്‍ശനം പ്രിന്‍സിപ്പല്‍ ഫാദര്‍ സേവ്യര്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്തു.

നിര്‍മിത ബുദ്ധിയുടെയും റോബോട്ടിക്സ് സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനസ്സിലാക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ താല്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സ്റ്റം റോബോട്ടിക്സ് ഇന്റര്‍നാഷണല്‍ സ്ഥാപകനും സിഇഒയുമായ രാജശേഖരന്‍ എ എച്ചിന്റെ മേല്‍നോട്ടത്തിലും സാങ്കേതിക സഹായത്തോടെയുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

Similar News