സംസ്‌കൃത സര്‍വ്വകലാശാലയില്‍ ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഭാഗം ഇന്ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഭാഗം ഇന്നും നാളെയും (ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍) കാലടി മുഖ്യ ക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററില്‍ നടക്കും. ഇന്ന് (ഓഗസ്റ്റ് അഞ്ചിന്) രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ശ്രീശങ്കരാചാര്യരുടെ കൃതികളെ ആസ്പദമാക്കി സംഗീത വിഭാഗം സംഗീതസപര്യ അവതരിപ്പിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരിക്കും. ബാംഗ്ലൂര്‍ സര്‍വ്വകലാശാലയിലെ സംസ്‌കൃതം വിഭാഗം പ്രൊഫസര്‍ എസ്. രംഗനാഥ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
പശ്ചിമ ബംഗാള്‍ സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസര്‍ ഡോ. ലക്ഷ്മികാന്ത പതി പ്രത്യേക പ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. വി. ലിസി മാത്യു, പ്രൊഫ. ടി. മിനി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ്, ഡോ. കെ. വി. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നടക്കുന്ന അക്കാദമിക് സെമിനാറില്‍ ഡോ. ലക്ഷ്മികാന്ത പതി അധ്യക്ഷനായിരിക്കും. ഡോ. വി. വാസുദേവന്‍, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. ശ്രീകല എം. നായര്‍, ഡോ. വസന്തകുമാരി, ഡോ. പി. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. ജി. നാരായണന്‍, ഡോ. ആര്‍. ഡി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഫൈന്‍ ആര്‍ട്‌സ് വിഭാഗം നടത്തുന്ന പെയ്ന്റിംഗ് പ്രദര്‍ശനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിക്കും.
ഓഗസ്റ്റ് ആറിന് രാവിലെ പത്തിന് ഡാന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് കണ്‍സേര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് രാവിലെ 11ന് നടക്കുന്ന വാക്യാര്‍ത്ഥ സദസില്‍ പ്രൊഫ. കെ. കെ. കൃഷ്ണകുമാര്‍ അധ്യക്ഷനായിരിക്കും. പ്രൊഫ. കെ. വി. വാസുദേവന്‍, പ്രൊഫ. ഇ. ആര്‍. നാരായണന്‍, ഡോ. ഇ. എന്‍. നാരായണന്‍, പ്രൊഫ. വി. പി. ഉദയകുമാര്‍, പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. ജി. ജ്യോത്സന, ഡോ. കാര്‍ത്തിക് ശര്‍മ്മ, ഡോ. വി. രൂപ, വി. വി. മൃദുല എന്നിവര്‍ പങ്കെടുക്കും. ഡോ. കെ. എം. സംഗമേശന്‍, ഡോ. കെ. ഇ. ഗോപാലദേശികന്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു സമാപന സന്ദേശം നല്‍കി സമ്മാനങ്ങള്‍ വിതരണം ചെയ്യും. സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സത്യന്‍ അധ്യക്ഷനായിരിക്കും. ഡോ. കെ. വി. അജിത്കുമാര്‍, ഡോ. കെ. ആര്‍. അംബിക എന്നിവര്‍ പ്രസംഗിക്കും.