പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ സമ്പത്തും അഭിമാനവും : പ്രൊഫ. കെ.കെ. ഗീതാകുമാരി
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ സമ്പത്തും അഭിമാനവുമാണെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു. സര്‍വ്വകലാശാലയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം (സ്മൃതി മധുരം) കാലടി മുഖ്യകാമ്പസിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാലകള്‍ അറിയപ്പെടുന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥികളിലൂടെയാണ്.
അറിവ് സമ്പാദിക്കുവാനായി കാമ്പസില്‍ ഒത്തുചേരുന്ന വിദ്യാര്‍ത്ഥികള്‍ പിന്നീട് അതിജീവനത്തിനായി സമൂഹത്തിലേയ്ക്ക് ഇറങ്ങുന്നു. അതിജീവനത്തിനായുള്ള പാഠങ്ങളും അനുഭവങ്ങളും പ്രദാനം ചെയ്യുന്ന കലാലയങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജസ്രോതസായി മാറുന്നു, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ സെക്രട്ടറി ബേബി കാക്കശ്ശേരി അധ്യക്ഷനായിരുന്നു. സിനിമ നടന്മാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായ സിനോജ് വര്‍ഗീസ്, ജിനോ ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ മനോജ് മൂത്തേടന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, ഡോ. വി. ലിസി മാത്യു, ഡോ. എം. സത്യന്‍, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്, സ്റ്റുഡന്റ്‌സ് സര്‍വീസസ് ഡയറക്ടര്‍ ഡോ. ഷര്‍മിള ആര്‍, ഡോ. സരിത ടി. പി., പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വൈസ് പ്രസിഡന്റ് കെ. ജെ. എല്‍ദോസ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ശ്യാംജിത്ത് കെ., അബിന്‍ കെ. ബി. എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സമ്മേളനത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതിരിപ്പിച്ച ഗാനമേള ഉണ്ടായിരുന്നു