എസ്.പി മെഡിഫോര്‍ട്ടിലെ ആധുനിക അര്‍ബുദരോഗ പരിചരണ കേന്ദ്രത്തിന്റേയും അര്‍ബുദ രോഗത്തെ അതിജീവിച്ചവരുടെ കൂട്ടായമയുടെ ഉദ്ഘാടനം ഡോ. ശശി തരൂര്‍ എം.പി നിര്‍ഹിച്ചു
തിരുവനന്തപുരം: ലോക അര്‍ബുദ രോഗികളുടെ ക്ഷേമ ദിനത്തോടനുബന്ധിച്ച് (റോസ് ദിനം) ഈഞ്ചക്കല്‍ എസ്.പി മെഡിഫോര്‍ട്ടില്‍ ആരംഭിച്ച ആധുനിക അര്‍ബുദ ചികിത്സാ കേന്ദ്രത്തിന്റേയും അര്‍ബുദ രോഗത്തെ അതിജീവിച്ചവരുടെ കുട്ടായ്മയായ ' യെസ് വീ കാന്‍'ന്റെ ഉദ്ഘാടനം ഡോ ശരി തരൂര്‍ എം.പി നിര്‍വഹിച്ചു. അര്‍ബുദരോഗം കണ്ടെത്തി അത് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക വൈദ്യമേഖല വികസിച്ചിട്ടുണ്ടെന്നും തുടക്കത്തിലെ രോഗനിര്‍ണ്ണയം നടത്തിയാല്‍ അര്‍ബുദത്തെ ചെറുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2025 ഓടെ ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 16 ലക്ഷം കടക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
കേരളത്തിലും അര്‍ബുദ രോഗം വര്‍ദ്ധിച്ച് വരുന്ന സ്ഥിതിയാണ്. അര്‍ബുദ രോഗം കണ്ടെത്തുന്നതിന് വേണ്ടുന്ന പരിശോധനകള്‍ നടത്തുന്നതില്‍ നമ്മള്‍ വിമുഖത കാട്ടരുത്. ആരംഭത്തിലെ രോഗം തിരിച്ചറിഞ്ഞാല്‍ രോഗത്തെ പൂര്‍ണ്ണമായും ചെറുക്കാന്‍ കഴിയും. അര്‍ബുദ രോഗത്തെ ഭയക്കാത അതിനെ ധീരമായി നേരിടാനുള്ള ആശയം മുന്നോട്ട് വെക്കുന്നു അതിജീവിതരുടെ ഈ ഊര്‍ജസ്വലമായ കൂട്ടായ്മയായ' യെസ് വീ കാന്‍' വളരെ ഏറെ പ്രശംസനീയമായ മാതൃകയാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അര്‍ബുദ രോഗ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യവും രോഗിക്ക് നല്‍കേണ്ട പിന്തുണയേയും രോഗത്തെ എങ്ങനെയൊക്കെ വരുംകാലത്ത് പ്രതിരോധിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് എസ്.പി മെഡിഫോര്‍ട്ട് ഒങ്കോളജി വിഭാഗം ഡോക്ടന്മാരായ ഡോ. ചന്ദ്രമോഹന്‍ കെ, ഡോ. ബോബന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
ചികിത്സാ രംഗത്ത് സ്മാര്‍ട് ടെക്നോളജി ഒരുക്കുന്നതിലൂടെ ആധുനിക അര്‍ബുദ ചികിത്സക്ക് വേണ്ടുന്ന സൗകര്യങ്ങളും തിരുവനന്തപുരത്ത് ഒരുക്കുകയാണ് എസ്.പി ഫോര്‍ട്ട് ഹെല്‍ത്ത് കെയറിനു കീഴിലുള്ള എസ്.പി മെഡിഫോര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് എസ്.പി. മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകന്‍ പറഞ്ഞു. അര്‍ബുദരോഗത്തെക്കുറിച്ചു കൂടുതല്‍ അവബോധവും പിന്തുണയും ജനങ്ങളില്‍ വളര്‍ത്തുന്നതിനും രോഗത്തെ അതിജീവിക്കാന്‍ രോഗികളെ മാനസികവും, ശാരീരികവുമായി പ്രാപ്തരാക്കുന്നതിന് ഈ അതിജീവന കൂട്ടായ്മക്ക് കഴിയുമെന്ന് ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രഹ്മണ്യന്‍ പറഞ്ഞു.
അര്‍ബുദ രോഗത്തെ ധീരമായി പൊരുതിയ 25 ഓളം അതിജീവിതര്‍ തങ്ങളുടെ അനുഭവം ചടങ്ങില്‍ പങ്ക് വെച്ചു. എവരേയും പ്രചോദിപ്പിക്കുന്നതായിരുന്നു അവരുടെ അനുഭവങ്ങള്‍. അര്‍ബുദരോഗത്തെ അതിജീവിച്ച് എം.ബി.ബി എസിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടിയ എബി രാജേഷ് തോമസിനെ ചടങ്ങില്‍ എം.പി അനുമോദിച്ചു. ചടങ്ങില്‍ അതിജീവിതരുടെ കലാപ്രകടനങ്ങള്‍ നവ്യാനുഭവമായി.
എസ്.പി മെഡിഫോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടന്മാരായ ഡോ. അതിദ്യ,അദ്വൈത് എ ബാല, ഡോ. അജയ് ശശിധര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.