ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി ജില്ലാ ശാസ്ത്ര സമ്മേളനം നടത്തി

Update: 2024-11-25 12:17 GMT

ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി തിരുവനന്തപുരം ചാപ്റ്റര്‍ സംഘടിപ്പിച്ച ജില്ലാ ശാസ്ത്ര സമ്മേളനം 2024 നവംബര്‍ 24 ഞായറാഴ്ച രാവിലെ 9 മണിമുതല്‍ പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിലെ സെമിനാര്‍ ഹാളില്‍ നടന്നു

പ്രൊഫ. കുര്യന്‍ ഐസക്ക് (റിട്ടയേര്‍ഡ് പ്രൊഫസര്‍ ഐ. ഐ. ടി. ബോംബെ) ശാസ്ത്രസമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം 'Sparking Excitement for Science and Engineering Learning' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ ശാസ്ത്ര പ്രചാരകനായ പ്രൊഫ. സി.പി. അരവിന്ദാക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. ആദര്‍ശ്, ഷാജി ആല്‍ബര്‍ട്ട്, സുജാ രവീന്ദ്രന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

തുടര്‍ന്ന് 'Women in science: White roses painted red' എന്ന വിഷയത്തില്‍ ഡോ. ജയന്തിയും (അസോസിയേറ്റ് പ്രൊഫസര്‍, IIST തിരുവനന്തപുരം) 'The Extreme Cosmos: A journey through space and time' എന്ന വിഷയത്തില്‍ ഡോ. ശബ്‌നം ഇയ്യാനിയും (അസോസിയേറ്റ് പ്രൊഫസര്‍, IISER, തിരുവനന്തപുരം) പ്രഭാഷണങ്ങള്‍ നടത്തി.

ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.എന്‍. തങ്കച്ചന്‍ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനാ സമ്മേളനത്തിലൂടെ പ്രൊഫസര്‍ സിപി അരവിന്ദാക്ഷന്‍ പ്രസിഡന്റായും ഷാജി ആല്‍ബര്‍ട്ട് സെക്രട്ടറിയായും ഉള്ള 50 അംഗ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു.

വൈകുന്നേരം 4:30 ന് പൊതുജനങ്ങള്‍ക്കായുള്ള വേദിയില്‍ പ്രമുഖ ശാസ്ത്ര പ്രവര്‍ത്തകനും, തിരുവനന്തപുരം എം ജി കോളേജ് അധ്യാപകനുമായ ഡോ. വൈശാഖന്‍ തമ്പി 'The weight of Uncertainty' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

Tags:    

Similar News