സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നാളെ

Update: 2025-04-04 10:50 GMT

പാലാ: പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ അഭിമുഖ്യത്തില്‍ സെറിബ്രോ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നാളെ രാവിലെ 10 മുതല്‍ (05/04/2025) പാലാ സണ്‍സ്റ്റാര്‍ റെസിഡന്‍സിയില്‍ സംഘടിപ്പിക്കുന്നു. കൊമേഴ്‌സ് വിദ്യാഭ്യാസ സാധ്യതകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റും മാനേജ്‌മെന്റ് അക്കൗണ്ടന്‍സി, കമ്പനിസെക്രട്ടറി എന്നീ കോഴ്സുകളെക്കുറിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളും കരിയര്‍ ഉപദേശങ്ങളും സെമിനാറില്‍ നല്‍കും. പരിചയസമ്പന്നരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

ജര്‍മ്മന്‍ ഭാഷാ പരിശീലനത്തിന് വര്‍ധിച്ചുവരുന്ന പ്രാധാന്യം പരിഗണിച്ച് സെറിബ്രോ എഡ്യൂക്കേഷന്‍ ജര്‍മ്മന്‍ ഭാഷാ പരീക്ഷകള്‍ വിജയകരമായി മറികടക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ജര്‍മ്മനിയില്‍ ലഭ്യമായ തൊഴില്‍-വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും ക്ലാസെടുക്കും.

സെമിനാര്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. ദീപക് സെബാസ്റ്റ്യന്‍, ശരത് ഗോവിന്ദ്, ഷോണോ ജോണ്‍, ആലീസ് ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 6282644146 എന്ന നമ്പരില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

Similar News