പഠനം ലഹരിയാക്കണം: തോമസ് പീറ്റര്‍; സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ശ്രദ്ധേയമായി

Update: 2025-04-05 14:41 GMT

പാലാ: പഠനം ലഹരിയാക്കി മദ്യത്തെയും മയക്കുമരുന്നുകളെയും ഒഴിവാക്കാന്‍ വളരുന്ന തലമുറ രംഗത്തിറങ്ങണമെന്ന് പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ആവശ്യപ്പെട്ടു. പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ അഭിമുഖ്യത്തില്‍ സെറിബ്രോ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷ്യബോധത്തോടെ പഠിച്ചാല്‍ ജീവിതവിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ആലീസ് ജോഷി, ചാറ്റേര്‍ഡ് അക്കൗണ്ടന്റുമാരായ ദീപക് സെബാസ്റ്റന്‍, ശരത് ഗോവിന്ദ്, ഷോണോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊമേഴ്‌സ് വിദ്യാഭ്യാസ സാധ്യതകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റും മാനേജ്‌മെന്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി എന്നീ കോഴ്സുകളെക്കുറിച്ചു വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ നല്‍കി. ജര്‍മ്മന്‍ ഭാഷാ പരീക്ഷകള്‍ വിജയകരമായി മറികടക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ജര്‍മ്മനിയില്‍ ലഭ്യമായ തൊഴില്‍-വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും ക്ലാസുകളെടുത്തു.

Similar News