ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര മാലിനീകരണത്തേക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചു
വിഴിഞ്ഞം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനില്‍ ഇന്ന് (09 ജനുവരി 2025) സമുദ്ര മലിനീകരണം, അപകട പ്രതികരണ നടപടികള്‍ അതിനുള്ള തയാറെടുപ്പും, എന്ന വിഷയത്തില്‍ സെമിനാറും വര്‍ക്ക് ഷോപ്പും നടത്തി.
കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ശാസ്ത്രജ്ഞര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ്, കെ എം ബി , സി എം എഫ് ആര്‍ ഐ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഹെച്ച് ഇ ഡി , കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ വിവിധ പങ്കാളിത്ത കമ്പനികളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും 25 പ്രതിനിധികള്‍ ഈ സെമിനാറില്‍ പങ്കെടുത്തു.
വിഴിഞ്ഞം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ കമാന്‍ഡര്‍ കമാന്‍ഡന്റ് ജി.ശ്രീകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്, ലാമൂര്‍ ഇന്ത്യയുടെ OEM പ്രതിനിധി എന്നിവര്‍ സമുദ്ര മലിനീകരണത്തിന്റെയും നിയന്ത്രണ രീതികളുടെയും വിവിധ വശങ്ങളെക്കുറിച്ച് അവതരണങ്ങള്‍ നടത്തി. സെമിനാറിന് ശേഷം, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടില്‍ പിആര്‍ ഉപകരണങ്ങളുടെ പ്രായോഗിക പ്രദര്‍ശനവും നടന്നു.