ആനുകൂല്യ നിഷേധത്തിനെതിരെ സെറ്റ്‌കോ അനിശ്ചിതകാല പണിമുടക്കിലേക്ക്

Update: 2025-01-17 14:33 GMT

കോഴിക്കോട് : പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചും ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി തടഞ്ഞ് വെച്ച് ജീവനാക്കാരെയും അധ്യാപകരെയും സര്‍ക്കാര്‍ നിരന്തരമായി ദോഹിക്കുന്നതില്‍ പ്രതിഷേധിച്ചും ശമ്പള കുടിശ്ശിക ഡി.എ കുടിശ്ശിക ഉടന്‍ നല്‍കുക സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാനത്തെ അധ്യാപകരും ജീവനക്കാരും സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍ (സെറ്റ്‌കൊ)യുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകാന്‍ സെറ്റ്‌കൊ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 6 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയല്ലാതെ ജീവനക്കാരുടെ ഒരു ആനു കൂല്യവും കൊടുക്കാന്‍ തെയ്യാറായിട്ടില്ല. ശമ്പള പരിഷ്‌ക്കരണ കമീഷനെ നിയമിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നു.

സ്‌കൂളുകളില്‍ നിയമന നിരോധനം സൃഷ്ടിക്കപ്പെട്ടിട്ട് വകങ്ങളായി മെഡിസെപ് സംവിധാനം തകര്‍ന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച പതിവായി. സൂചന പണി മുടക്ക് അടക്കം നടത്തി ജീവനക്കാര്‍ പ്രതിക്ഷേധിച്ചെങ്കിലും തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല പണി മുടക്കിന് സെറ്റ്‌കൊ നേതൃത്വം നല്‍കുന്നത്.

ചെയര്‍മാനും കെ ടി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്ടിയു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പികെ അസീസ്,ട്രഷറര്‍ ടി പി അബ്ദുല്‍ ഹഖ്, എം എ മുഹമ്മദലി, കെ കെ ആലിക്കുട്ടി, പി കെ എം ഷഹീദ്,നാസര്‍ നങ്ങാരത്ത്,എം എ ലത്തീഫ്,ഓ ഷൗക്കത്തലി,വി കെ അബ്ദുറഹിമാന്‍,അബ്ദുല്‍സലാം പി കെ സംസാരിച്ചു.

Similar News