സംസ്‌കൃത സര്‍വ്വകലാശാലയില്‍ സപ്തദിന ദേശീയ ശില്പശാല തുടങ്ങി
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃതം വേദാന്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യക്യാമ്പസിലെ മീഡിയ സെന്ററില്‍ സംഘടിപ്പിക്കുന്ന സപ്തദിന ദേശീയ ശില്പശാല ആരംഭിച്ചു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസ്സി മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. വി. രാമകൃഷ്ണഭട്ടിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. ജി. നാരായണന്‍ അധ്യക്ഷനായിരുന്നു. ഡോ. വി. രാമകൃഷ്ണഭട്ട് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ടി. മിനി, പ്രൊഫ. ശ്രീകല എം. നായര്‍, ഡോ. ജയലക്ഷ്മി വി., ഡോ. എസ്. ഷീബ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. കെ. എസ്. മഹേശ്വരന്‍, ഡോ. പുഷ്‌കര്‍ ദേവ്പൂജാരി, ഡോ. പി. ആര്‍. വാസുദേവന്‍, കെ. കാര്‍ത്തിക് ശര്‍മ്മ, കെ. കെ. വൈഷ്ണവ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ശില്പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 16ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥി സേവനവിഭാഗം ഡയറക്ടര്‍ ഡോ. വി. കെ. ഭവാനി മുഖ്യാതിഥിയായിരിക്കും. ഡോ. ജയലക്ഷ്മി വി. പ്രസംഗിക്കും.