ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബാള്‍ ടൂര്‍ണമെന്റ് പ്രതിധ്വനി സെവന്‍സ് - സീസണ്‍ 8'' ഫുട്‌ബോള്‍ ടൂര്‍്ണമെന്റിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാര്‍ക്കിലെ വിവിധ ഐ ടി കമ്പനികള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ' റാവിസ് പ്രതിധ്വനി സെവന്‍സ് - സീസണ്‍8 ഇന്‍ അസോസിയേഷന്‍ വിത്ത് യൂഡി' ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജൂലൈ 18, വെള്ളിയാഴ്ച്ച വൈകിട്ട് ഇന്ത്യന്‍ ബീച്ച് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ രോഹിത് യേശുദാസ് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിലെ ചാമ്പ്യന്മാരായ യു എസ് ടി ട്രോഫി കൈമാറുന്ന ചടങ്ങ് യു എസ് ടി ക്യാമ്പസില്‍ നടന്നു. അവിടെ നിന്നും ടീമുകളുടെ ബൈക്ക് റാലി ടെക്നോപാര്‍ക്ക് ഫേസ് 2 ഇല്‍ നിന്നും ആരംഭിച്ചു ടെക്നോപാര്‍ക്ക് ഫേസ് 3 - ഗംഗ- യമുന- ടെക്നോപാര്‍ക്ക് ഫയ്സ്1 - നിള- സിഡാക് - ഭവാനി - വാട്ടര്‍ ടാങ്ക്- തേജസ്വിനി - IBS - നെയ്യാര്‍ ടാറ്റാലക്സി - ഗായത്രി - അംസ്റ്റര്‍ - എംസ്‌ക്വയര്‍ വഴി റാലി ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നു. പ്രതിധ്വനി ഫൈവ്‌സന്റെ ചാമ്പ്യന്മാര്‍ ആയ ടാറ്റാലക്സി ട്രോഫി ടാറ്റാലക്സി ക്യാമ്പസ്സില്‍ നിന്നും ഏറ്റുവാങ്ങി.
ഗ്രൗണ്ടില്‍ ടീമുകളുടെ ജേഴ്‌സി അനാച്ഛാദനവും നടന്നു. നിലവിലെ ചാമ്പ്യന്മാര്‍ യു എസ് ടിയും മറ്റു ടീമുകളിലെ പ്രധാന കളിക്കരുള്‍പ്പെടുന്ന പ്രതിധ്വനി ഇലവനുമായി പ്രദര്‍ശന ഉത്ഘാടന മത്സരത്തില്‍ പ്രതിധ്വനി ഇലവന്‍ 4-3 നു യു എസ് ടി ഇലവനെ തോല്‍പ്പിച്ചു.
ഉത്ഘാടന ചടങ്ങില്‍ അയ്യപ്പന്‍ നല്ലപേരുമാള്‍(GM, Leela Raviz Kovalam), ശ്രീ. പ്രേം കമല്‍(Director, Sales and Marketing, Leela Raviz Kovalam, Ashtamudi), ശ്രീ. ശരത്ത് മഠത്തില്‍(DGM, Marketing and Special Projects) ശ്രീ. സുര്‍ജിത്(Business Development Manager, Yoode), പ്രതിധ്വനി സെവെന്‍സ് ജനറല്‍ കണ്‍വീനര്‍ വിപിന്‍ കെ വി സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്‌പോര്‍ട്‌സ് ഫോറം കണ്‍വീനര്‍ രജിത് വി പി അധ്യക്ഷനായി. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് സനീഷ് കെ പി, ടൂര്‍ണമെന്റ് ജോയിന്റ് കണ്‍വീനര്‍ അജ്മല്‍ ഷക്കീര്‍, സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ജൂലൈ 18 നു തുടങ്ങി ഒക്ടോബര്‍ ആദ്യം വരെ, 21 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 164 മത്സരങ്ങളില്‍ 90+ ഐ ടി കമ്പനികളില്‍ നിന്നുള്ള 101 ടീമുകളില്‍ നിന്നായി 2500 ലധികം ഐ ടി ജീവനക്കാര്‍ അവരുടെ പ്രതിഭ മാറ്റുരയ്ക്കും.
ടെക്‌നോപാര്‍ക്ക് ഗ്രൊണ്ടില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. ആദ്യ റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്കൗട്ട് അടിസ്ഥാനത്തിലും ആയിരിക്കും മത്സരങ്ങള്‍. സെമി ഫൈനല്‍, ഫൈനല്‍ എന്നിവ പ്രവര്‍ത്തി ദിവസങ്ങളില്‍ ആയിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും കൂടാതെ റാവിസ് അഷ്ടമുടിയില്‍ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടല്‍സും (Raviz Hotels) യൂഡിയും(Yoode Promotions) നല്‍കുന്ന നിരവധി സമ്മാനങ്ങളും വിജയികള്‍ക്ക് ഉണ്ടാകും. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനും, മികച്ച ഗോള്‍കീപ്പര്‍ക്കും പ്രത്യേകം പുരസ്‌കാരങ്ങള്‍ ലഭിക്കും. ഓരോ കളികള്‍ക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയര്‍ ഓഫ് ദി മാച്ച് ട്രോഫിയും 'യൂഡി' യും സഞ്ചി ബാഗും നല്‍കുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും യൂഡിയും ചേര്‍ന്നൊരുക്കിയിട്ടുണ്ട്. കൂടാതെ വനിതകള്‍ക്കുള്ള 5s ടൂര്‍ണമെന്റും അരങ്ങേറും.
ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ജോപോള്‍ അഞ്ചേരി, ഇന്ത്യന്‍ താരങ്ങള്‍ ആയിരുന്ന വിനു ജോസ്, എന്‍ പി പ്രദീപ്, ആസിഫ് സഹീര്‍, സി കെ വിനീത്, കേരള ഫുട്‌ബോള്‍ ടീം നായകരായിരുന്ന ഇഗ്‌നേഷ്യസ്, ബിജേഷ് ബെന്‍, പ്രമുഖ ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, കേരളത്തിന്റെ മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീന്‍, ശ്രീ ഇ പി ജയരാജന്‍, ശ്രീമതി മേഴ്സികുട്ടിയമ്മ, ശ്രീമതി വീണ ജോര്‍ജ്, ശ്രീ. വി ശിവന്‍കുട്ടി തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഫൈനലിന് മുഖ്യാതിഥികള്‍ ആയി പങ്കെടുത്തത്.
ഇന്‍ഫോസിസ് ആയിരുന്നു അഞ്ച് തവണ ചാമ്പ്യന്മാര്‍. രണ്ട് തവണ ഇന്‍ഫോസിസിനെ തോല്‍പ്പിച്ച് യു എസ് ടി ഗ്ലോബല്‍ ചാമ്പ്യന്മാരായി.
ഇന്‍ഫോസിസ്( Infosys) , യു എസ് ടി (UST), ടി സി എസ് (TCS), അലയന്‍സ് (Allianz) , ഐ ബി എസ് (IBS) , ക്വസ്റ്റ് ഗ്ലോബല്‍ (Quest Global) , ടാറ്റ എലക്‌സി ( Tata Elxsi), ആര്‍ ആര്‍ ഡോണേലി (RR Donnelly), ആര്‍ എം ഇ എസ് ഐ (RMESI), എന്‍വെസ്റ്റ് നെറ്റ് (Envestnet), ഇ & വൈ ( E&Y) , പിറ്റ് സൊല്യൂഷന്‍സ് ( PITS) , ഗൈഡ് ഹൗസ്(Guide house), ഒറാക്കിള്‍(Oracle), ക്യൂബര്‍സ്റ്റ് (QBurst ) വേ.കോം (Way,com) തുടങ്ങി കേരളത്തിലെ പ്രമുഖ ഐ ടി കമ്പനികളെല്ലാം പങ്കെടുക്കുന്ന 'പ്രതിധ്വനി സെവന്‍സ്' ടൂര്‍ണമെന്റ് ഐ ടി മേഖലയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ടൂര്‍ണമെന്റാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ::
ജനറല്‍ കണ്‍വീനര്‍ - വിപിന്‍ കെ വി(790713 9193)
ജോയന്റ് കണ്‍വീനര്‍ - അജ്മല്‍ ഷക്കീര്‍ (815789 2085).