സിന്‍വാറിന്റെ രക്തസാക്ഷിത്വം ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് തുടര്‍ന്നും ശക്തി പകരും : സി.ടി സുഹൈബ്

Update: 2024-10-28 13:19 GMT

മലപ്പുറം : ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ രക്തസാക്ഷിത്വം ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് തുടര്‍ന്നും ശക്തി പകരുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി.ടി സുഹൈബ് പറഞ്ഞു. ഹമാസിന്റെ ചരിത്രം തന്നെ അതിന്റെ നേതാക്കളും ശക്തരായ പോരാളികളും പോരാട്ടം മാര്‍ഗത്തില്‍ രക്തസാക്ഷിയും വഹിച്ചു കൊണ്ടാണ്.

അതിന്റെ തുടര്‍ച്ചയില്‍ തന്നെയാണ് യഹ്യാ സിന്‍വാറിന്റെയും രക്തസാക്ഷിത്വം. ആ ധീര രക്തസാക്ഷിത്വം ലോകത്ത് തന്നെയുള്ള മുഴുവന്‍ വിമോചന പോരാളികള്‍ക്കും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളിഡാരിറ്റി യൂത്ത് മൂവ്െമന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ശുഹദാഅ്'' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുല്‍ ബാസിത്പി പി അധ്യക്ഷത വഹിച്ചു.

കണ്‍വെന്‍ഷനില്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറ അംഗം ഡോ. അബ്ദുസലാം അഹ്മദ്, ജസീം സുല്‍ത്താന്‍, എം. ഐ അനസ് മന്‍സൂര്‍, സാബിക് വെട്ടം എന്നിവര്‍ സംസാരിച്ചു.. ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍. കെ. എന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അജ്മല്‍. കെ പി സമാപനവും നിര്‍വഹിച്ചു.

Tags:    

Similar News