ആര്‍ട്ട് ഫ്‌ലോട്ടില്ല' പാലസ്തീന്‍ ഐദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.

Update: 2025-08-09 13:28 GMT

കോട്ടക്കല്‍ : ഫലസ്തീന്‍ ജനതക്ക് ഐകൃദാര്‍ഡ്യമറിയിച്ച് കോട്ടക്കലില്‍ ആര്‍ട് ഫോര്‍ട്ടില സംഘടിപ്പിച്ചു. ഇസ്രയേലിന്റെ നരഹത്യക്കെതിരെ പ്രതിഷേതിച്ചും ഗസ്സയിലെ ജനതയുടെ ചെറുത്തുനില്‍പ്പിനോട് ഐക്യപ്പെട്ടുമാണ് വ്യത്യസ്ഥ ആവിഷ്‌കാരങ്ങളോടു കൂടി 'ആര്‍ട്ട് ഫോര്‍ട്ടില ' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.

കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നടന്ന പരിപാടിയില്‍ വാള്‍ ആര്‍ട്ട്, ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോള്‍, റാപ്പ് അവതരണം തുടങ്ങിയവ അരങ്ങേറി. പാലസ്തീന്‍ പോരാട്ടവും ചെറുത്തുനില്‍പ്പും പ്രതിഫലിപ്പിക്കുന്ന വാള്‍ ആര്‍ട്ടായിരുന്നു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റ് ഇര്‍ഫാന്‍ തയാറാക്കിയത്. ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ പെലെ എന്നറിയപ്പെടുന്ന സുലൈമാന്‍ അല്‍ ഒബെയ്ദിനെ സ്മരിച്ചുകൊണ്ട് ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളര്‍ ഷാഹിദ് സഫറിന്റെ ഫുട്‌ബോള്‍ പ്രകടനം നടന്നു. റാപ്പര്‍ ഇര്‍ഷാദ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാപ്പ് അവതരിപ്പിച്ചു.

Similar News