എസ് പി മെഡിഫോര്‍ട്ടില്‍ സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ്

Update: 2024-10-15 14:25 GMT

തിരുവനന്തപുരം: സ്തനാര്‍ബുദക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലില്‍ സൗജന്യ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ നിര്‍ണയം സാധ്യമായാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് സ്തനാര്‍ബുദം.

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ 30-35% വരെ സ്തനാര്‍ബുദമാണ്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും കൊണ്ട് പരിപൂര്‍ണമായി മുക്തി നേടാന്‍ കഴിയുന്ന ഒരു രോഗമാണ്. എന്നാല്‍ രോഗത്തെപ്പറ്റി അറിയാവുന്നവര്‍ പോലും രോഗപരിശോധനകള്‍ക്ക് മടിക്കുന്ന സാഹചര്യമാണ്. ഈ ചിന്താഗതി മാറ്റി, സ്ത്രീകള്‍ക്ക് സൗകര്യപ്രദമായി പരിശോധനകള്‍ നടത്താന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒരുക്കി കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് എസ്പി മെഡിഫോര്‍ട്ട് ലക്ഷ്യമിടുന്നത്. എസ് പി മെഡിഫോര്‍ട്ടിലെ മുഴുവന്‍ വനിത ജീവനക്കാര്‍ക്കും സ്തനാര്‍ബുദ പരിശോധനയും സ്വയം പരിശോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിച്ചു.

സര്‍ജിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചന്ദ്രമോഹന്‍, മെഡിക്കല്‍ ആന്റ് പീഡിയാട്രിക് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന്‍ തോമസ്, സര്‍ജിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് അജയ് ശശിധര്‍, ഡോ. ടീന നെല്‍സണ്‍ എന്നിവരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. 40 വയസ്സിനു മുകളില്‍ ഉള്ള വനിതകള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക; 0471 3100 100.

Tags:    

Similar News