ലോക പക്ഷാഘാത ദിനം: എസ് പി മെഡിഫോര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ വാക്കത്തോണും പക്ഷാഘാത അവബോധ സംഗമവും സംഘടിപ്പിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ലക്ഷത്തില്‍ 140 പേര്‍ക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ടെന്നും 85 ശതമാനം പേര്‍ക്കും ഈ രാഗത്തെക്കുറിച്ചു അറിവില്ലാത്തവരാണെന്നും ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ഈഞ്ചക്കല്‍ എസ് പി മെഡിഫോര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന പക്ഷാഘാത അവബോധ സംഗമത്തില്‍ വിദഗ്ധ ഡോക്ടറന്മാര്‍ അഭിപ്രായപ്പെട്ടു. സ്‌ട്രോക്ക് അഥവാ പക്ഷാഘാതം വളരെ ഗൗരവമുള്ള ഒരു രോഗാവസ്ഥയാണ്. ഇത് ആരംഭത്തിലെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ 80 ശതമാനം പേരിലും ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്നതാണെന്ന് എസ് പി മെഡിഫോര്‍ട്ട് ന്യൂറോവിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് മനോരമദേവി കെ രാജന്‍ പറഞ്ഞു.
പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി 100 പേര്‍ അണിനിരന്ന വാക്കത്തണ്‍ ദേശീയ ഗെയിംസ് ടെന്നീസ് മെഡല്‍ ജേതാവ് എം എസ് കൃഷ്ണകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌പോര്‍ട്‌സിന്റെ സഹായത്തോടെ കൂടുതല്‍ പേരിലേക്ക് പക്ഷാഘാത ബോധവത്കരണം നടത്തുന്നതിനാണ് വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ശ്രമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷാഘാത രോഗം ചികിത്സക്ക് വേണ്ട അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എസ് പി മെഡിഫോര്‍ട്ട് പ്രതിജ്ഞാബദ്ധമാണെന്ന് എസ് പി മെഡിഫോര്‍ട്ട് ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്റ്റ്‌റുമായ എസ് പി സുബ്രഹ്മണ്യന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ആദ്യമായി ഒരു സ്വകാര്യ ആശുപത്രിയില്‍ നടപ്പിലാക്കുന്ന സ്‌ട്രോക്ക് രജിസ്ട്രി എസ് പി മെഡിഫോര്‍ട്ടില്‍ ആരംഭിച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആദിത്യ അറിയിച്ചു.
ന്യൂറോളജി വിഭാഗം കോണ്‍സല്‍ട്ടന്റുമാരായ ഡോ. സോനു കുര്യന്‍, ഡോ.ശ്രീജിത്ത് എം ഡി എന്നിവരും സംസാരിച്ചു. പക്ഷാഘാതം സംഭവിച്ചതിന് ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന 85 വയസ്സുള്ള ആനന്ദവല്ലി, ആറ്റിങ്ങല്‍ നഗരസഭ അംഗം നജാം, ശ്രീകുമാര്‍ ബി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. അതിജീവിതര്‍ തങ്ങളുടെ രോഗകാലത്തെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും ചടങ്ങില്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു.
പക്ഷാഘാതം കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധന ക്യാമ്പ് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ എല്ലാ ദിവസം രാവിലെ 9 മുതല്‍ ഉച്ചക്ക് 3 വരെ സംഘടിപ്പിക്കും. വിളിക്കേണ്ട സ്‌ട്രോക്ക് ലൈന്‍ നമ്പര്‍ 0471 3100 101.