ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പ്ലെയ്‌സ്‌മെന്റ് സെല്‍, എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മോഡല്‍ കരിയര്‍ സെന്റര്‍, ആലുവ, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടില്‍ ഫെബ്രുവരി 20ന് പ്രയുക്തി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.
രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ നടത്തുന്ന ജോബ് ഫെയറില്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമീപപ്രദേശങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. എസ്. എസ്. എല്‍. സി. മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പ്രായംഃ 20-45. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497182526, 9656036381, 9048969806.