സംസ്‌കൃത സര്‍വ്വകലാശാലയില്‍ ലൈവ് തുണി നെയ്ത്ത് കാണാം;'ഉടലും ഉടുപ്പും' പ്രദര്‍ശനം 17ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളെ (Dressed-up Bodies in Kerala) ആസ്പദമാക്കി സംഘടിപ്പിക്കുന്ന പഞ്ചദിന പ്രദര്‍ശനം മാര്‍ച്ച് 17ന് കാലടി മുഖ്യക്യാമ്പസിലുള്ള കനകധാര മ്യൂസിയത്തില്‍ ആരംഭിക്കും. കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രവും, പ്രാചീനകാലത്തെ ചില തെളിവുകളും മധ്യകാലത്തെ ശില്പങ്ങളും മാതൃകകളും ചുമര്‍ചിത്രങ്ങളും കൊളോണിയല്‍ ഫോട്ടോഗ്രാഫുകളും പ്രദര്‍ശനത്തില്‍ വിഷയമാകുന്നു. കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളെക്കുറിച്ച് മ്യൂസിയോളജിക്കലും ചരിത്രപരവുമായ നിരീക്ഷണങ്ങള്‍ പണ്ഡിതരും വിദ്യാര്‍ത്ഥികളും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ശില്പശാലയില്‍ പങ്കുവയ്ക്കും.
കേരള ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍, തുണിനെയ്യുന്നത് നേരിട്ട് കാണാനുള്ള അവസരം പ്രദര്‍ശനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്, സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. എന്‍.ജെ. ഫ്രാന്‍സീസ് പറഞ്ഞു.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രദര്‍ശനസമയം. 17ന് രാവിലെ 11ന് രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ മ്യൂസിയം കാറ്റലോഗ് രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് പ്രകാശനം ചെയ്യും. ചരിത്രാതീത കാലത്തെ പുരാവസ്തുശേഖരണത്തില്‍ പ്രതിഭ തെളിയിച്ച എ.കെ. അലിയെ ആദരിക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയില്‍ ഡോ. വിനില്‍ പോള്‍, അനഘ പി.ജെ., കൃഷ്ണപ്രിയ രാജീവ്, ഡോ. എന്‍.ജെ. ഫ്രാന്‍സീസ്, ഡോ. കെ.എം. ഷീബ, അപര്‍ണ ഗോപാല്‍ കെ., ഷെഫറീന്‍ പി.വി., ശ്രീഹരി കെ. പിള്ള, അനുജ എം. രാംദാസ്, അനഘ എം. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രദര്‍ശനം 21ന് സമാപിക്കും.