ഇസ്ലാമിക സൗന്ദര്യ ബോധത്തെ ഉയര്‍ത്തികാട്ടാന്‍, ഇസ്ലാമോഫോബിയയെ ചെറുത്തു നില്‍ക്കാന്‍ തൊഴിലിടങ്ങളിലിറങ്ങുന്ന മുസ്ലിം സ്ത്രീകള്‍ക്ക് സാധ്യമാകണം' - പി. മുജീബ് റഹ്മാന്‍

Update: 2025-01-13 10:46 GMT

മാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കേരള ഘടകം ജനുവരി പന്ത്രണ്ടിന് ഞാറാഴ്ച പ്രൊഫിസിയ പ്രൊഫഷണല്‍ വിമന്‍സ് സമ്മിറ്റ് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ സംഘടിപ്പിച്ചു . സമൂഹത്തില്‍ നിരന്തരമായി ഇടപഴകുന്ന, സാമൂഹ്യ ചലനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന പൊതു ഇടപെടലുകളില്‍ തന്റെതായ വ്യക്തിത്വം പതിപ്പിക്കുന്ന വനിത പ്രൊഫഷനലുകള്‍ക്ക് ഇസ്ലാമിക അറിവും ഇടവും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍ സങ്കടിപ്പിച്ച പരിപാടിയായിരുന്നു പ്രൊഫിസിയ.

'സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടാനന്തരം കഴിഞ്ഞ പാതിനഞ്ച് വര്‍ഷത്തിനിടക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ആപേക്ഷിച്ച് കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ പൊതു ഇടങ്ങളിലെ പ്രാധിനിത്യത്തിലുണ്ടായ വളര്‍ച്ചാ അഭിനന്ദാര്‍ഹമാണ്.

മുസ്ലിം വെറുപ്പ് ഉല്‍പാദിപ്പിക്കപ്പെടുന്ന ഈ കാലത്ത് ഇസ്ലാമിക പൊതുബോധത്തെ മറികടന്നുകൊണ്ട് യഥാര്‍ത്ഥ ഇസ്ലാമിന്റെ സൗന്ദര്യത്തെ അടയാളപ്പെടുത്തി പാശ്ചാത്യ നവലിബറല്‍ സംസ്‌കാരത്തെ ചെറുക്കാന്‍ മാതാവ്,മകള്‍,ഇണ,പ്രൊഫഷണല്‍ എന്നീ നിലയിലൊക്കെ ഏറ്റവും കൂടുതല്‍ സമൂഹവുമായി ഇടപഴകുന്നവര്‍ എന്നര്‍ത്ഥത്തില്‍ നിങ്ങള്‍ക് സാധിക്കേണ്ടതുണ്ടെന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിച്ചു .

കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന പ്രഫഷണലുകളായ മുസ്ലിം സ്ത്രീകളെ ഒരുമിച്ചു ചേര്‍ത്ത പരിപാടിയില്‍ ദൈനം ദിന ജീവിതത്തിലെ മുസ്ലിം സ്ത്രീ പ്രതിനിധാനം, കുടുംബം, തൊഴില്‍, സാമ്പത്തികം, ബഹുസ്വര സമൂഹത്തിലെ ഇടപെടല്‍ തുടങ്ങി വ്യത്യസ്ഥ മേഖലകളിലെ ഇസ്ലാമിക മൂല്യങ്ങളെ മനസ്സിലാക്കാനും, ചര്‍ച്ച ചെയ്യാനും ജീവിതത്തെ സന്തുലിതമായി മുന്നോട്ട് നയിക്കാനും സാധ്യമാക്കുക എന്നതായിരുന്നു പ്രൊഫിസിയ പ്രൊഫഷണല്‍ സമ്മിറ്റ് ലക്ഷ്യം വെച്ചത് .

കുടുംബഘടനയെ തകര്‍ക്കാന്‍ പുത്തനാശയങ്ങള്‍ അവതരിപ്പിക്കുന്ന ഈ കാലത് ഇസ്ലാമിലെ കുടുംബഘടനയുടെ പ്രാധാന്യത്തെ മുന്‍നിര്‍ത്തി യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്‌ളൂമിംഗ് പാരന്റിങ് ഫൗണ്ടര്‍ ഡോ.മെഹറ റൂബി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പാനല്‍ ഡിസ്‌കഷനില്‍ കുടുംബം, തൊഴിലിടം , ബഹുസ്വര സമൂഹത്തിലെ മുസ്ലിം സ്ത്രീ പ്രതിനിധാനം, ഇസ്ലാമിക സാമ്പത്തിക വ്യവഹാരങ്ങള്‍ , ലിബറലിസം എന്നീ മേഖലകളെ മുന്‍നിര്‍ത്തി ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് അംഗം എ റഹ്മത്തുന്നിസാ, സി എസ് ആര്‍ കേരള ഡയറക്ടര്‍ ടി കെ എം ഇക്ബാല്‍, ഇത്തിഹാദുല്‍ ഉലമ കേരള സെക്രട്ടറി സമീര്‍ കാളികാവ്, മീഡിയ വണ്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സുഹൈല എം കെ എന്നിവര്‍ സംവദിച്ചു . ധാര്‍മ്മികതയെ നിലനിര്‍ത്തി തൊഴില്‍ രംഗത്ത് ഉറച്ച ചുവടുറപ്പൊടെ മുന്നേറാന്‍ തങ്ങളുടെ ജീവിത പാഠങ്ങളുടെ വെളിച്ചത്തില്‍ വനിത പ്രൊഫെഷനലുകളെ പ്രചോദിപ്പിച്ചുകൊണ്ട് ക്രിങ്ക് ആപ്പ് കോ ഫൗണ്ടറും പാരന്റിങ് കോച്ചുമായ മറിയം വിധു വിജയന്‍ , ഇന്റല്‍ പ്രിന്‍സിപ്പല്‍ എന്‍ജിനിയര്‍ റശി ഫിത്തര്‍, ഇഖ്റാ ഹോസ്പിറ്റല്‍ ഫിസിയോതെറാപ്പി ഡിപ്പാര്‍ട്‌മെന്റ് ഹെഡ് മുഹമ്മദ് നജീബ് എന്നിവര്‍ സംവദിച്ചു.

ദാമ്പത്യം, പാരന്റിംഗ്, സംരംഭകത്വം, ആരാധനാ കര്‍മ്മങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെഷനുകളില്‍ ഡോ. വി .എം സാഫിര്‍, ഡോ നിഷാദ്. വി.എം. വാഹിദ ഹുസൈന്‍ എ എന്നിവര്‍ പങ്കെടുക്കുകയും പ്രതിനിതികള്‍ക്കുള്ള സംശയ നിവാരണങ്ങള്‍നടത്തുകയും ചെയ്തു.

'ഒരു പ്രൊഫഷണലായ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം , അവര്‍ കേവലം പണമുണ്ടാക്കാന്‍ വേണ്ടി മാത്രം പഠിക്കുന്നവരല്ല മറിച് പഠിക്കുന്ന ഓരോന്നും നാളേയ്ക്ക് കൂടിയുള്ളതാണ് എന്ന ചിന്തയുള്ളവരായിരിക്കും. കൂടാതെ പ്രൊഫഷണലിസം എന്നത് സമൂഹത്തിലെ നൈതികവും ധാര്‍മികവുമായ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിന് പ്രാപ്തമാക്കുന്നത് കൂടിയാവണം ' -ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ഡോ.താഹ മതീന്‍ സമാപനം ചെയ്ത് സംസാരിച്ചു . പരിപാടിയില്‍ സാജിത പി ടി പി , നസീമ കെ ടി , റുക്സാന പി , പി വി റഹ്മാബി , സി ടി സുഹൈബ് , മെഹ്നാസ് അഷ്ഫാഖ് ,അഫ്ര ശിഹാബ് , അഡ്വ.അബ്ദുല്‍ വാഹിദ് , സാഹിറ എം എ , സുഹൈല ടി തുടങ്ങിയവര്‍ പങ്കെടുത്‌കൊണ്ട് സംസാരിച്ചു . ബിസിനസ്സ് സമ്മിറ്റിന്റെ ഭാഗമായി വിവിധ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു . രണ്ട് വേദികളിലായി ആറ് സെഷനുകളിലൂടെ മുസ്ലിം സ്ത്രീയിടങ്ങളെ ഇസ്ലാമിക മൂല്യങ്ങളുടെ പല വീക്ഷണകോണുകളിലൂടേ പരിചയപ്പെടുത്തുകയായിരുന്നു ജമാഅത്തെ ഇസ്ലാമി കേരളം വനിതാ വിഭാഗം. അഞ്ഞൂറിലധികം പ്രധിനിധികള്‍ പങ്കെടുത്ത പരിപാടി രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട് അഞ്ച മാണി വരെ നീണ്ടു .

Similar News