ടി സി എസി ലെ മനുഷ്യത്വരഹിതമായ കൂട്ട പിരിച്ചുവിടല്‍ അവസാനിപ്പിക്കണം - പ്രതിധ്വനി
കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി, ടി സി എസിലെ കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളെ ശക്തമായി അപലപിക്കുന്നു. ഐ ടി ജീവനക്കാരോട് കമ്പനി കാണിക്കുന്ന ഈ സമീപനം തീര്‍ത്തും മനുഷ്യത്വരഹിതമാണ്. ഫോണ്‍ കോളുകളിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ രാജിവയ്ക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതും, HR ഉദ്യോഗസ്ഥരില്‍ നിന്നുള്ള തികച്ചും അണ്‍പ്രൊഫഷണലും ഭീഷണിപ്പെടുത്തുന്നതുമായ സംസാരവും ജീവനക്കാരുടെ അന്തസ്സിനും മൗലികാവകാശങ്ങള്‍ക്കും മേലുള്ള നഗ്‌നമായ ലംഘനമാണ്.
ഈ 'പിങ്ക് സ്ലിപ്പ് സംസ്‌കാരം' സാധാരണവത്കരിക്കാന്‍ പാടില്ല. ഐ ടി ജീവനക്കാര്‍ ഉപഭോഗവസ്തുക്കളല്ല-അവര്‍ ഐ ടി വ്യവസായത്തിന്റെ നട്ടെല്ലും ആഗോള വിജയത്തിന്റെ ചാലകശക്തിയുമാണ്. ലക്ഷക്കണക്കിന് ജീവനക്കാരുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ടിസിഎസ് പോലുള്ള കമ്പനികള്‍ക്ക് 'ബിസിനസ് ആവശ്യങ്ങള്‍' എന്ന പേരില്‍ ജീവനക്കാരെ പറഞ്ഞു വിടുന്നതിനു പകരം അവരെ പിന്തുണയ്ക്കാനും, റീസ്‌കില്‍ - അപ്പ്സ്‌കില്‍ ചെയ്ത് കൂടെ ജീവനക്കാരെ നിലനിര്‍ത്താനും ധാര്‍മികവും സാമൂഹികവുമായ ഉത്തരവാദിത്തമുണ്ട്.
ഈ പിരിച്ചുവിടലുകള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോ സുതാര്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇല്ല എന്നതാണ് സ്ഥിതി കൂടുതല്‍ ആശങ്കാജനകമാക്കുന്നത്. Structured approach ന് പകരം ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നടപടിയാണ്, ഇത് ജീവനക്കാരെ നിസ്സഹായരും തങ്ങളുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലുമാക്കുന്നു.
ഈ നടപടി ഉടന്‍ അവസാനിപ്പിച്ച് മനുഷ്യത്വപരമായ, 'ആദ്യം ജീവനക്കാര്‍' എന്ന സമീപനം സ്വീകരിക്കണമെന്ന് പ്രതിധ്വനി ടിസിഎസിനോടും എല്ലാ ഐടി കമ്പനികളോടും ആവശ്യപ്പെടുന്നു. ട്രെയിനിംഗ്, റീസ്‌കില്‍ - അപ്പ് സ്‌കില്‍, തൊഴില്‍ സുരക്ഷ എന്നിവയായിരിക്കണം ഏതൊരു ഉത്തരവാദിത്തമുള്ള സ്ഥാപനത്തിന്റെയും അടിസ്ഥാനം-ഭയവും, ഭീഷണിയും, നിര്‍ബന്ധിത രാജി വെപ്പിക്കലുമല്ല.
അന്യായമായ പിരിച്ചുവിടലുകള്‍ക്കെതിരായ നിലപാടില്‍ ഐടി ജീവനക്കാര്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ അന്യായമായ നടപടികള്‍ക്ക് കമ്പനികളെ നിയന്ത്രിക്കാനും അടിയന്തിരമായി ഇടപെടാനും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവിയ, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, കേരള തൊഴില്‍ മന്ത്രി ശ്രീ വി ശിവന്‍കുട്ടി, കേരള ലേബര്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് പ്രതിധ്വനി ഇതിനകം നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/100064841974670/posts/pfbid023sjqrfRWMcki1CDwNyHErwAXPT6Zn1SmzBuTbJJHnXqvwwbicZBHjqSqFYYzJuEWl/