സംസ്‌കൃത സര്‍വ്വകലാശാല താളിയോല ഗ്രന്ഥശാലയിലേയ്ക്ക് അപൂര്‍വ്വ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളുടെ ശേഖരവും കൈമാറി

Update: 2024-12-04 10:20 GMT

പാലക്കാട്, നെന്മാറ പി. നാരായണന്‍ നായരുടെയും നെന്മാറ പടിഞ്ഞാറെ പാറയില്‍ വിശ്വനാഥന്‍ നായരുടെയും വേലായുധന്‍ വടവുകോടിന്റെയും അപൂര്‍വ്വ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളുടെ ശേഖരവും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ താളിയോല ഗ്രന്ഥശാലയ്ക്ക് കൈമാറി. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അപൂര്‍വ്വ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളുടെ ശേഖരവും വിശ്വനാഥന്‍ നായരുടെ മകള്‍ വത്സല മേനോനില്‍ നിന്നും ഏറ്റുവാങ്ങി. സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി. മിനി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, സംസ്‌കൃത പ്രചാരണ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. കെ. വി. അജിത്കുമാര്‍, പ്രൊഫ. ലിസി മാത്യു, ഡോ. വി. കെ. ഭവാനി, സൂസന്‍ സി, കെ. സന്ധ്യ, വത്സല മേനോന്റെ മക്കളായ എസ്. സിന്ധു, എസ്. ശോഭ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News