ഇന്ത്യന്‍ സ്‌കൂള്‍ ഉറുദു ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ ഉറുദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ പ്രാര്‍ത്ഥനയോടെയും ദേശീയ ഗാനത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. പത്താം ക്ലാസിലെ റെഹാന്‍ ഷെയ്ഖ് വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളുടെ പാരായണം നിര്‍വഹിച്ചു. ആദരണീയ ഉറുദു കവിയും തത്ത്വചിന്തകനുമായ ഡോ. അല്ലാമ ഇഖ്ബാലിന് സമര്‍പ്പിതമായിരുന്നു പരിപാടികള്‍.
പത്താം ക്ലാസിലെ ഫാത്തിമ അല്‍ സഹ്റ സ്വാഗതം പറഞ്ഞു. സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, ഹിന്ദി-ഉറുദു വകുപ്പ് മേധാവി ബാബു ഖാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരാഴ്ച നീണ്ടുനിന്ന മത്സര പരമ്പര നടന്നു. ചിത്രം തിരിച്ചറിയല്‍, കളറിംഗ്, കവിതാ പാരായണം, കഥപറച്ചില്‍, പോസ്റ്റര്‍ നിര്‍മ്മാണം, കൈയക്ഷരം, ക്വിസ്, സംവാദ മത്സരങ്ങള്‍ എന്നിവയായിരുന്നു പരിപാടികള്‍. സാംസ്‌കാരിക പരിപാടിയില്‍ നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ത്ഥികളുടെ 'മേരാ പ്യാരാ വതന്‍' എന്ന ദേശസ്‌നേഹ ഗാനവും ഉണ്ടായിരുന്നു. എക്‌സാം കാ ഫീവര്‍, ചപ്പല്‍ കി ചോരി എന്നീ സ്‌കിറ്റുകള്‍ രസം പകര്‍ന്നു. കഹ്കഷന്‍ ഖാന്‍, ഷബ്രീന്‍ സുല്‍ത്താന, മഹാനാസ് ഖാന്‍, സിദ്ര ഖാന്‍, ഷീമ ആറ്റുകണ്ടത്തില്‍, ഗംഗാ കുമാരി, ഗിരിജ എംകെ, നിത പ്രദീപ് എന്നിവര്‍ പരിപാടിയുടെ മേല്‍നോട്ടം വഹിച്ചു.
പത്താം ക്ലാസിലെ സാറാ ഫാത്തിമ നന്ദി പറഞ്ഞു. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ്, വകുപ്പ് മേധാവി ബാബു ഖാന്‍ എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.
മത്സര ഫലങ്ങള്‍ :
ചിത്രം തിരിച്ചറിയലും കളറിംഗും - ക്ലാസ് 4: 1. അയന ജുനെദ്ഖലീഫ,2. ഫാത്തിമ ഫില്‍സ,3.അലിഷ്ബ യൂസഫ് .
ഉറുദു കവിതാ പാരായണം -ക്ലാസ് 5 : 1. അനം ഫാറൂഖി,2. അബ്ദുര്‍ റസാഖ് , 3.അബ്ദുള്‍ അഹദ്.
കഥപറച്ചില്‍ -ക്ലാസ് 6 : 1. ഇസ്മായില്‍ സുഹെബ് , 2.ഫാത്തിമ ഖാത്തൂണ്‍, 3. ഹനിയ ഹൊന്നാലി.
പോസ്റ്റര്‍ നിര്‍മ്മാണം - ക്ലാസ് 7: 1. അസദ് മുഹമ്മദ് , 2.സഹനിഫ സഫൂറ,3. തബീന്‍ ഫാത്തിമ.
കൈയക്ഷരം - ക്ലാസ് 8 : 1. അസ്മ മുഹമ്മദ് ഇഖ്ബാല്‍, 2.ഷഗുഫ്ത ഷെയ്ഖ് , 3. മിര്‍സ ഹന്‍സല.
ഉറുദു ക്വിസ് - ക്ലാസ് 9 : 1. സൈനബ് ജലീല്‍,2. ഷാഹിദ് ക്വാമര്‍, 3.ആയിഷ മുഹമ്മദ്.
ഉര്‍ദു ഡിബേറ്റ് - ക്ലാസ് 10 : 1. ആരീഷയും സംഘവും ,2.അലിസയും സംഘവും ,3.ഹുറിയയും സംഘവും.
