ജലസംരക്ഷണം, സാമൂഹിക ഉള്‍പ്പെടുത്തല്‍ ഉദ്യമങ്ങള്‍ക്ക് 2025 ലെ ഇന്ത്യന്‍ സിഎസ്ആര്‍ അവാര്‍ഡുകള്‍ നേടി യുഎസ് ടി
തിരുവനന്തപുരം, 2025 നവംബര്‍ 11: പ്രമുഖ എ ഐ, ടെക്നോളജി ട്രാസ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യന്‍ സി എസ് ആര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹമായി. ന്യു ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ സി എസ് ആര്‍ അവാര്‍ഡ്സ് 2025 ന്റെ വേദിയില്‍ 'മോസ്റ്റ് ഇമ്പാക്ട്ഫുള്‍ സേവ് വാട്ടര്‍ ഇനിഷിയേറ്റീവ് ഓഫ് ദ ഇയര്‍' പുരസ്‌ക്കരവും, 'എഡ്യൂക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ലൈവ്ലിഹുഡ് ഇനീഷിയേറ്റിവ്‌സ് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസ്' പുരസ്‌ക്കാരവും കമ്പനി നേടി.
സാമൂഹിക പ്രതിബദ്ധത്തോയോടെ യു എസ് ടി നടപ്പാക്കി വരുന്ന സാമൂഹിക, സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡുകള്‍.
1999-ല്‍ സ്ഥാപിതമായതു മുതല്‍, ജീവിതപരിവര്‍ത്തന ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന യു എസ് ടി, ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായി 127 പദ്ധതികള്‍ നടപ്പിലാക്കുകയും ഒരു ലക്ഷത്തിലധികം ആളുകളെ ക്രിയാത്മകമായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ജലസംരക്ഷണ ഉദ്യമങ്ങളില്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുമായും ചുറ്റുമുള്ള സമൂഹങ്ങളുമായും കൈ കോര്‍ത്ത് വലിയ തോതിലുള്ള പ്രകൃതി വിഭവ സംരക്ഷണ ശ്രമങ്ങള്‍ നടത്തി വരികയാണ് യു എസ് ടി. 2024-25ല്‍, എന്‍വയോണ്‍മെന്റലിസ്റ്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് കര്‍ണാടകയിലെ ഹെട്ടനഹള്ളി തടാകത്തിന്റെയും തമിഴ്നാട്ടിലെ കരനൈതങ്കല്‍ തടാകത്തിന്റെയും പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലൂടെ 60 ഏക്കര്‍ പുനഃസ്ഥാപിച്ച്, ഏകദേശം 170 ബില്യണ്‍ ഗാലണ്‍ ജലം സംരക്ഷിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതിനു പുറമെ, പ്രോജക്ട് പര്യാവര്‍ണയുമായി ചേര്‍ന്ന് കോയമ്പത്തൂരില്‍, വന്യജീവികള്‍ക്ക് പ്രയോജനകരമായ വിധത്തില്‍ എട്ട് ജലാശയങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ ജലാശയ സംരക്ഷണത്തിനായി യുഎസ് ടി ആകെ ആറു പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. വൃക്ഷത്തൈ നടീല്‍, തീരദേശ സംരക്ഷണം, വന സംരക്ഷണ പദ്ധതികള്‍, ജലാശയ പുനരുജ്ജീവന സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പരിസ്ഥിതി പരിപാടികളുടെ ഭാഗമാണിവയെല്ലാം.
അംഗ പരിമിതര്‍ക്ക് പ്രയോജനകരമായ വിധത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ, ആരോഗ്യ, ഉപജീവന മാര്‍ഗ സംരംഭങ്ങള്‍ക്കു ലഭിച്ച അംഗീകാരത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള സ്‌കില്‍സിങ്ക് വൊക്കേഷണല്‍ പ്രോഗ്രാം; ആറ് സംസ്ഥാനങ്ങളിലായി 167 അംഗ പരിമിത വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന യു എസ് ടി - വി ഏബിള്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം; സ്പെഷ്യല്‍ സ്‌കൂളുകളിലെ 170 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന അടിസ്ഥാന സൗകര്യ നവീകരണം; എന്നിവയുടെ ഫലമായി ലഭിച്ചതാണ്. വീല്‍ചെയറുകള്‍, ട്രാന്‍സ്ഫര്‍ ഹോയിസ്റ്റുകള്‍, കാഴ്ച സഹായ ഉപകരണങ്ങള്‍ തുടങ്ങിയ സഹായ ഉപകരണങ്ങള്‍ ഉപയോഗിച്ച് അംഗപരിമിതരുടെ ചലനശേഷി ഉറപ്പാക്കുന്നതിനും പ്രാപ്യമാക്കുന്നതിനും യുഎസ് ടി പരിശ്രമിച്ചിട്ടുണ്ട്. അംഗ പരിമിതരുടെ സാമൂഹിക ഉള്‍പ്പെടുത്തലിലും യുഎസ് ടി യുടെ സിഎസ്ആര്‍ പരിപാടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വിദ്യാധന്‍, അക്കാദമി ഫോര്‍ സിവിയര്‍ ഹാന്‍ഡികാപ്സ് ആന്‍ഡ് ഓട്ടിസം റാംപ്മൈസിറ്റി ഫൗണ്ടേഷന്‍, നിയോമോഷന്‍ തുടങ്ങിയ, ലാഭേച്ഛയില്ലാത്ത സംഘടനകളുമായി ചേര്‍ന്ന് ഈ പരിപാടികള്‍ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.
'ജല സംരക്ഷണത്തിലും അംഗപരിമിതരുടെ സാമൂഹിക ഉള്‍പ്പെടുത്തലിലും യു എസ് ടി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ സിഎസ്ആര്‍ അവാര്‍ഡുകളില്‍ അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. ഈ പുരസ്‌ക്കാരങ്ങള്‍ യു എസ് ടിക്കു മാത്രമല്ല, അര്‍ത്ഥവത്തായ സ്വാധീനം യാഥാര്‍ത്ഥ്യമാക്കുന്ന ഞങ്ങളുടെ സിഎസ്ആര്‍ അംബാസഡര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, പങ്കാളികള്‍, സമൂഹങ്ങള്‍ എന്നിവരുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്. തടാകങ്ങളുടെ പുനരുജ്ജീവനം മുതല്‍ വിദ്യാഭ്യാസത്തിലൂടെയും ഉപജീവനമാര്‍ഗ്ഗത്തിലൂടെയും അംഗപരിമിതരെ ശാക്തീകരിക്കുന്നതുവരെയുള്ള ഓരോ സംരംഭവും ഒരുമിച്ച് നടപ്പാക്കുന്നത്, 'ജീവിത പരിവര്‍ത്തനം സാധ്യമാക്കുക' എന്ന ഞങ്ങളുടെ പരിശ്രമത്തിന്റെ ദൃഷ്ടന്തങ്ങളാണ്. കൂടുതല്‍ സ്വാധീനം ചെലുത്താനും ഞങ്ങള്‍ സേവിക്കുന്ന സമൂഹങ്ങളുമായി സുസ്ഥിരമായ ഒരു നാളെയ്ക്കായി പരിഹാരങ്ങള്‍ വികസിപ്പിക്കുന്നത് തുടരാനും ഈ അംഗീകാരം ഞങ്ങളെ പ്രചോദിപ്പിക്കുന്നു,' യുഎസ് ടി സിഎസ്ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ്മ പറഞ്ഞു.
ഇന്ത്യ സി എസ് ആര്‍ പുരസ്‌കാരങ്ങള്‍ യുഎസ് ടിയുടെ സിഎസ്ആര്‍ മികവിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നവയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ, സുസ്ഥിരതയ്ക്കുള്ള യുകെ ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡ് (2024), തുടര്‍ച്ചയായി മൂന്ന് വര്‍ഷമായി സിഎസ്ആര്‍ എക്‌സലന്‍സിനുള്ള മഹാത്മാ അവാര്‍ഡ്, 2024-ല്‍ സ്മിത ശര്‍മ്മയ്ക്ക് മഹാത്മാ യംഗ് ചേഞ്ച് മേക്കര്‍ അവാര്‍ഡ് എന്നിവ കമ്പനിക്ക് ലഭിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് കേരളയുടെ സിഎസ്ആര്‍ അവാര്‍ഡുകളില്‍ മികച്ച സിഎസ്ആര്‍ അവാര്‍ഡ് 2024, പ്രോജക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരളത്തിലെ 2024-ലെ സോഷ്യല്‍ പ്രോജക്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം എന്നിവ യുഎസ് ടി ക്ക് ലഭിച്ചു. കൂടാതെ, മികച്ച വനിതാ ഉപജീവന സംരംഭത്തിനും മികച്ച പരിസ്ഥിതി സൗഹൃദ സംരംഭത്തിനും 2024 ലെ ഇന്ത്യന്‍ സോഷ്യല്‍ ഇംപാക്ട് അവാര്‍ഡും നേടി. കമ്പനിയുടെ വനിതാ തൊഴില്‍ പിന്തുണ സംരംഭത്തിന് 2024 ലെ ഇന്ത്യ സിഎസ്ആര്‍ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ യു എസ് ടിക്ക് വേണ്ടി സ്മിത ശര്‍മ്മ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 'സിഎസ്ആര്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്' എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ യുഎസ് ടി യെ പ്രതിനിധീകരിച്ച് സ്മിത ശര്‍മ്മ പങ്കെടുക്കുകയും പങ്കെടുത്തു. മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡ് ഹോഞ്ചോസ് എന്ന കൂട്ടായ്മയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി അവാര്‍ഡുകള്‍ (ഇന്ത്യ സി എസ് ആര്‍ ) സംഘടിപ്പിക്കുന്നത്.
