യു എസ് ടി ജെന്‍സിസ് 2025 സി ടി എഫ് മത്സരങ്ങള്‍ സമാപിച്ചു; എസ്ആര്‍എം സര്‍വകലാശാല ടീം വിജയികളായി
രാജ്യവ്യാപകമായി 1000-ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു, ഫിനാലെയില്‍ മികച്ച 50 ടീമുകള്‍ മത്സരിച്ചുവെബ്, ഫോറന്‍സിക്‌സ്, ക്രിപ്റ്റോഗ്രഫി, ഒസിഐഎന്‍ടി, ഐഒടി, റിവേഴ്സ് എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ മത്സരങ്ങള്‍ നടന്നുവിജയികളായ ടീമിന് 1.5 ലക്ഷം രൂപ സമ്മാനവും യുഎസ് ടിയില്‍ സോപാധിക ജോലി അവസരവും ലഭിച്ചു.
തിരുവനന്തപുരം, സെപ്തംബര്‍ 16, 2025: പ്രമുഖ എ ഐ, ടെക്‌നോളജിട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ തിരുവനന്തപുരം കാമ്പസില്‍ സംഘടിപ്പിച്ച ജെന്‍സിസ് 2025 ക്യാപ്ചര്‍ ദ ഫ്‌ലാഗ് (സിടിഎഫ്) മത്സരങ്ങളുടെ ഫിനാലെ വിജയകരമായി സമാപിച്ചു. സൈബര്‍ സുരക്ഷാരംഗത്തെ പ്രതിഭകളുടെ മത്സരാധിഷ്ഠിതമായ പ്രോബ്ലം സോള്‍വിങ് ശേഷി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രൊഫഷണലുകളില്‍ നിന്നും 1000-ലധികം എന്‍ട്രികള്‍ ലഭിച്ചു.
വെബ്, ഫോറന്‍സിക്‌സ്, ക്രിപ്റ്റോഗ്രഫി, ഒസിഐഎന്‍ടി , ഐഒടി, ബൂട്ട് ടു റൂട്ട്, എഐ ചലഞ്ച്, റിവേഴ്സ് എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണ് ഈ വര്‍ഷത്തെ ജെന്‍സിസ് 2025 ക്യാപ്ചര്‍ ദ ഫ്‌ലാഗ് മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് തരണം ചെയ്യേണ്ടി വന്നത്. യു എസ് ടിയുടെ തിരുവനന്തപുരം കാമ്പസില്‍ നടന്ന ഫൈനല്‍ റൗണ്ടിലേക്ക് മികവു കാട്ടിയ 50 ടീമുകളാണ് യോഗ്യത നേടിയത്.
തമിഴ്നാട്ടിലെ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അബ്ദുര്‍ റഹ്മാന്‍ പ്രതിനിധീകരിച്ച 'ടീം അബു' ജെന്‍സിസ് 2025 സിടിഎഫ് മത്സരത്തില്‍ വിജയിയായി. ടിസിഎസില്‍ നിന്നുള്ള വിഷ്ണു എ ആര്‍, സായ് തേജ എന്നിവര്‍ ഉള്‍പ്പെട്ട 'ടീം ബേര്‍ഡ്സ് ആര്‍ നോട്ട് റിയല്‍' ആദ്യ റണ്ണര്‍ അപ്പ് സ്ഥാനം നേടി. രാജസ്ഥാനിലെ പൂര്‍ണിമ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള മോഹിത് സിംഗ് പാപോളയും ക്രിഷ് ഭൂരാനിയും പ്രതിനിധീകരിച്ച 'ടീം നള്‍ബൈറ്റ് നിന്‍ജാസ്' രണ്ടാം റണ്ണര്‍ അപ്പ് ആയി. വിജയികളായ ടീമിന് 1.5 ലക്ഷം രൂപ സമ്മാനത്തുകയും (ഒരു ലക്ഷം രൂപയും 50,000 രൂപ വിലവരുന്ന ഗിഫ്റ്റ് ഹാംപറുകളും) യുഎസ് ടിയില്‍ സോപാധിക ജോലി അവസരവും ലഭിച്ചു. ആദ്യ റണ്ണര്‍ ആപ്പായ ടീമിന് 70,000 രൂപ ക്യാഷ് പ്രൈസും രണ്ടാം റണ്ണര്‍ അപ്പ് ആയ ടീമിന് 30,000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു.
ജെന്‍സിസ് പോലുള്ള സംരംഭങ്ങളിലൂടെ, പരീക്ഷണം, നവീകരണം, തുടര്‍ പഠനം എന്നിവയ്ക്കുള്ള പ്രായോഗിക അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അടുത്ത തലമുറയിലെ സൈബര്‍ സുരക്ഷാ പ്രഫഷണലുകളെ പ്രോത്സാഹിപ്പിക്കുന്നതിന് യുഎസ്ടി പ്രതിജ്ഞാബദ്ധമാണ്. ക്യാപ്ചര്‍ ദി ഫ്‌ലാഗ് ഫിനാലെ യുവമനസ്സുകളിലെ അസാധാരണമായ കഴിവുകളും സര്‍ഗ്ഗാത്മകതയും വെളിവാക്കുന്നതിനോടൊപ്പം, മികവും വളര്‍ച്ചയും സാധ്യമാക്കാനും, ഭാവിക്ക് അനുയോജ്യമായ സൈബര്‍ സുരക്ഷാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള യുഎസ്ടിയുടെ സമര്‍പ്പണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. എല്ലാ വിജയികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അവരുടെ അഭിനിവേശവും പ്രകടനവും വരാനിരിക്കുന്ന മികവിന്റെ സൂചനയാണ്,' യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ കാതലാണ് സൈബര്‍ സുരക്ഷ. ഉയര്‍ന്നു വരുന്ന ഭീഷണികളെ നേരിടാന്‍ കഴിവുള്ളവരെ കണ്ടെത്തി സജ്ജരാക്കുക എന്നത് നിര്‍ണായകമാണ്. അടുത്ത തലമുറയിലെ സൈബര്‍ സുരക്ഷാ പ്രഫഷണലുകളുടെ നവീകരണം, സാങ്കേതിക കഴിവുകള്‍, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ ജെന്‍സിസ് 2025 ഉയര്‍ത്തിക്കാട്ടുന്നു. സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഭാവിക്ക് ആവശ്യമായ കഴിവുകളാല്‍ ഐടി മേഖലയെ സജ്ജമാക്കുന്നതിനായുള്ള നൂതനാശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സി ടി എഫ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,' യു എസ് ടി ക്ളൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ആഗോള മേധാവിയും, യു എസ് ടി സൈബര്‍പ്രൂഫ് മാനേജിംഗ് ഡയറക്ടറുമായ മുരളീകൃഷ്ണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയികള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍,' അദ്ദേഹം പറഞ്ഞു.
യു എസ് ടി ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ നിതിന്‍ കാല്‍റ; സൈബര്‍ സെക്യൂരിറ്റി ആഗോള മേധാവി ജെയിംസ് ഡാഷര്‍; ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കംപ്ലയന്‍സ് ഡയറക്ടറും ആഗോള മേധാവിയുമായ ആദര്‍ശ് നായര്‍ എന്നിവര്‍ ഫിനാലെയിലും അവാര്‍ഡ് ദാന ചടങ്ങിലും പങ്കെടുത്തു.
യു എസ് ടി ഗ്ലോബല്‍ കോണ്‍ഫറന്‍സിനൊപ്പം സംഘടിപ്പിച്ച സി ടി എഫ് ഫിനാലെയില്‍ 20-ലധികം അന്താരാഷ്ട്ര പ്രഭാഷകര്‍ പങ്കെടുത്തു. 1000-ത്തിലധികം പേര്‍ സന്നിഹിതരായിരുന്നു. സൈബര്‍ സുരക്ഷാ ആവാസവ്യവസ്ഥയില്‍ യുഎസ് ടിയുടെ ബ്രാന്‍ഡ് സാന്നിധ്യവും വ്യവസായ പങ്കാളികളുമായുള്ള സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തി.