കാലിക്കറ്റ് യൂണിവേര്‍സിറ്റി ഗവേഷക വിദ്യാര്‍ഥിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം വൈസ് ചാന്‍സിലര്‍ പ്രകാശനം ചെയ്തു
കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് ( വിജയമന്ത്രങ്ങള്‍) വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു . ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗവും ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
യൂണിവേര്‍സിറ്റി ഭാഷ ഡീന്‍ ഡോ. എബി മൊയ്തീന്‍ കുട്ടി, വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടിഎ, ഹംസതു സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ കേരള ചാപ്റ്റര്‍ അധ്യക്ഷന്‍ അബ്ദുല്‍ സലാം ഫൈസി അമാനത്ത്, യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ.പ്രദ്യുംനന്‍ പിപി, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എ. ആയിഷ സ്വപ്ന, എംഇഎസ് മമ്പാട് കോളേജ് അറബി വകുപ്പ് മേധാവി ഡോ. എം.കെ. സാബിഖ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലഫ്റ്റനന്റ് ഡോ. കെ.നിസാമുദ്ധീന്‍ , മുട്ടില്‍ ഡബ്ളിയു എം. ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അറബി വകുപ്പ് മേധാവി ഡോ.യുസുഫ് നദ് വി, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാന്‍സ്ഡ് സ്റ്റഡി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇപി ഇമ്പിച്ചിക്കോയ, മദ്രാസ് യൂണിവേര്‍സിറ്റി അറബിക്, പേര്‍ഷ്യന്‍ ആന്റ് ഉറുദു വകുപ്പ് മേധാവി ഡോ. എ ജാഹിര്‍ ഹുസൈന്‍, ഡോ. സി.എച്ച് ഇബ്രാഹീം കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.