കൊച്ചിയില്‍ 'ഈറ്റ് റൈറ്റ് വാക്കത്തോണ്‍' സംഘടിപ്പിച്ചു
കൊച്ചി: ഈറ്റ് റൈറ്റ് ഇന്ത്യയുടെ ഭാഗമായി കൊച്ചിയില്‍ ഈറ്റ് റൈറ്റ് വാക്കത്തോണ്‍ സംഘടിപ്പിച്ചു.എഫ്എസ്എസ്എഐ സതേണ്‍ റീജിയണ്‍, കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കോളേജിലെ മാനേജ്മെന്റ്, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, പ്രമുഖ ആഗോള പോഷകാഹാര കമ്പനിയായ ഹെര്‍ബലൈഫ് എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ജീവിതശൈലി ശീലങ്ങള്‍ക്കും വേണ്ടി നടത്തിയ പരിപാടിയില്‍ ഏകദേശം 1,000 പേര്‍ പങ്കെടുത്തു.
ദൈനംദിന ജീവിതത്തില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെയും നല്ല ഭക്ഷണരീതികളുടെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുക എന്നതാണ് വാക്കത്തോണ്‍ വഴി ലക്ഷ്യമിടുന്നത്. കൊച്ചിയിലെ തേവരയിലുള്ള സേക്രഡ് ഹാര്‍ട്ട് കോളേജ് കാമ്പസില്‍ രാവിലെ അരുണിമയുടെ ഊര്‍ജ്ജസ്വലമായ സുംബ സെഷനോടെയാണ് പരിപാടി ആരംഭിച്ചത്. ധീര ഡാന്‍സ് കമ്പനിയുടെ നൃത്തങ്ങളും അരങ്ങേറി. സമീകൃത പോഷകാഹാരത്തിന്റെ പ്രാധാന്യമാണ് വാക്കത്തോണ് മുന്നോട്ട് വെക്കുന്നത്.
എഫ്എസ്എസ്എഐയിലെ ടെക്നിക്കല്‍ ഓഫീസര്‍മാരായ ഫൈറൂസ് ജസാഖ്, ഡോ. ഊര്‍മ്മിള; സെന്‍ട്രല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ. അപര്‍ണ, സ്വാതി, അസിസ്റ്റന്റ്വിനീത് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
'ഈറ്റ് റൈറ്റ് ഇനിഷ്യേറ്റീവ് 2025 ന്റെ ഭാഗമായി, ഇന്നത്തെ പരിപാടിയില്‍ ആവേശകരമായ പങ്കാളിത്തം ഞങ്ങളെ ആവേശഭരിതരാക്കി. ഹെര്‍ബലൈഫില്‍, ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍് നല്ല പോഷകാഹാരവും സജീവമായ ജീവിതശൈലിയും അത്യാവശ്യമാണ്.എഫ്എസ്എസ്എഐയുമായുള്ള ഞങ്ങളുടെ ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുന്നതില്‍ ജനങ്ങളെ പ്രാപ്തരാക്കും. ആരോഗ്യകരമായ ഒരു രാഷ്ട്രത്തെ ഒരുമിച്ച് വളര്‍ത്തിയെടുക്കുന്നതില്‍ മാറ്റം കൊണ്ടുവരാന്‍ ഞങ്ങളും പങ്കാളികളായതില്‍ അഭിമാനമുണ്ടെന്ന് ഹെര്‍ബലൈഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അജയ് ഖന്ന പറഞ്ഞു